Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പള്ളിയിൽ പോകാൻ ആവശ്യപ്പെട്ട പിതാവിനെതിരെ മകളുടെ പരാതി; കുറ്റക്കാരനല്ലെന്നു പൊലീസ്

Ashley

സൗത്ത് കാരലൈന ∙ മകൾ കിടക്കുന്ന മുറിയിൽ ചെന്ന് പള്ളിയിൽ പോകാൻ തയാറാകണം എന്നു പറഞ്ഞ പിതാവ് കുറ്റക്കാരനല്ലെന്നു പൊലീസ്. സംഭവം ഇങ്ങനെ. സൗത്ത് കാരലൈനയിലെ വീട്ടിൽ  ഞായറാഴ്ച രാവിലെ പിതാവ് മകളുടെ മുറിയിൽ ചെന്നു പള്ളിയിൽ പോകാൻ തയാറാകണമെന്ന് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതയായ മകൾ, മുപ്പതു വയസ്സുള്ള ആഷ് ലി ഷാനൻ  911 നമ്പർ ഡയൽ ചെയ്തു പൊലീസിനെ വിളിച്ചു. പിതാവ് തന്നെ പള്ളിയിൽ പോകാൻ ആവശ്യപ്പെട്ടു ശല്യം ചെയ്യുന്നതായി അറിയിച്ചു.

സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് ഇരുവരേയും വിളിച്ചു കാര്യം തിരക്കി. പള്ളിയിൽ പോകണമെന്നും , ഹോളി കമ്യൂണിയനിൽ പങ്കെടുക്കണമെന്നും താൻ മകളോട്  പറഞ്ഞതായി പിതാവ് സമ്മതിച്ചു. പള്ളിയിൽ പോകാൻ പറഞ്ഞത് തെറ്റാണെന്ന് പറയാൻ കഴിയില്ലെന്ന് അറിയിച്ച പൊലീസിനെ മകൾ അസഭ്യം പറയാൻ ആരംഭിച്ചു. ശല്യം സഹിക്ക വയ്യാതെയായപ്പോൾ ആഷ് ലിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൗണ്ടി ജയിലിലടച്ചു.

ഇവർക്കെതിരെ ഉദ്യോഗസ്ഥരുടെ കൃത്യ നിർവഹണത്തെ തടസപ്പെടുത്തി എന്നതിനു കേസ്സെടുക്കുകയും ചെയ്തു. ലഹരി മരുന്നോ, മദ്യമോ കഴിച്ചിട്ടില്ല എന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഇവരെ പിറ്റേ ദിവസം വിട്ടയ്ക്കുകയും ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.