Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എക്കോയുടെ മെഡി കെയര്‍ സെമിനാര്‍ 11ന്

echo1

ന്യൂയോര്‍ക്ക്∙ ഭാഷ- സംഘടന അതിര്‍വരമ്പുകള്‍ക്കപ്പുറം സാമൂഹ്യ സേവനം എത്തിക്കാന്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചുവരുന്ന എക്കോയുടെ (ECHO) ആഭിമുഖ്യത്തില്‍ മെഡി കെയര്‍ എന്‍റോള്‍മെന്റ് സെമിനാര്‍ നവംബര്‍ 11-നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3ഃഉ ന്യൂഹൈഡ് പാര്‍ക്കിലെ എച്ച്എഫ്സിസി സെന്ററില്‍ നടത്തുന്നു. ഉദ്യോഗത്തില്‍ നിന്നും വിരമിച്ചവര്‍ക്കും സീനിയര്‍ സിറ്റിസണ്‍സിനും ഏറെ പ്രയോജനപ്പെടുന്ന ഈ സെമിനാറില്‍ ന്യൂയോര്‍ക്കിലെ പ്രമുഖ ഇന്‍ഡിപെന്‍ഡന്റ് സീനിയര്‍ ഇന്‍ഷ്വറന്‍സ് അഡൈ്വസര്‍ ഫ്രാങ്ക് അമോഡിയോ മുഖ്യ പ്രഭാഷകനായിരിക്കും. 

echo2

മെഡി കെയറിനെക്കുറിച്ചുള്ള സമ്പൂര്‍ണ്ണ വിവരണം, ഹെല്‍ത്ത് കെയര്‍ ചെലവു ചുരുക്കല്‍, പ്രിസ്ക്രിപ്ഷന്‍ മരുന്നുകളുടെ കുറഞ്ഞ തുകകള്‍, നിലവിലുള്ള ഹെല്‍ത്ത് പ്ലാനിന്റെ പുതുക്കിയ വിവരങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ചാവിഷയമാകും. മെഡി കെയര്‍ ഹെല്‍ത്ത് പ്ലാന്‍ തെരഞ്ഞെടുക്കുമ്പോള്‍ സാധാരണ സംഭവിക്കാവുന്ന തെറ്റുകള്‍ ഒഴിവാക്കുവാന്‍ സഹായിക്കുന്ന നിര്‍ദേശങ്ങളും സഹായങ്ങളുമായി ഇന്‍ഷ്വറന്‍സ് പ്രതിനിധികള്‍ സഹായത്തിനുണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.  

പൊതുജനോപകാരപ്രദമായ ഈ സെമിനാറില്‍ ഏവരും പങ്കുചേര്‍ന്ന് വിജയിപ്പിക്കണമെന്നു ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.