Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

‘എഡ്യൂക്കേറ്റ് എ കിഡ്' വാർഷികം ആഘോഷിച്ചു

kid1

ലൊസാഞ്ചൽസ്∙ കലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ 'ഓം’' (ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് ) ന്റെ ആഭിമുഖ്യത്തിൽ ലൊസാഞ്ചൽസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റ്‌ ആയ  'എജുക്കേറ്റ്  എ  കിഡ്'  സേവനത്തിന്റെ 13–ാം വാർഷികം  ആഘോഷിച്ചു. നവംബർ 3നു ലൊസാഞ്ചൽസിലെ  ലൈക് ഫോറസ്റ്റിലുള്ള ഗോദാവരി റസ്റ്ററന്റിൽ  വച്ചായിരുന്നു ആഘോഷങ്ങൾ. 

ആഷ്‌നയുടെ പ്രാർഥനയോടെ തുടങ്ങിയ പരിപാടിയിൽ  ഓം പ്രസിഡന്റ് രമ നായർ അതിഥികളെ സ്വാഗതം ചെയ്തു. 13 വർഷമായി ട്രസ്റ്റ് നടത്തുന്ന പ്രവർത്തനങ്ങളുടെ സംക്ഷിപ്തരൂപം ചെയർ ഡോ ശ്രീദേവി വാര്യർ സദസിനു മുൻപിൽ അവതരിപ്പിച്ചു. കേരളത്തിലെ നിരവധി മെഡിക്കൽ, എഞ്ചിനീയറിങ്, നഴ്സിങ് വിദ്യാർഥികൾക്ക് ട്രസ്റ്റിന്റെ സഹായമെത്തിക്കാൻ കഴിഞ്ഞതായും ഈ വർഷം കൂടുതൽ പേരിലേക്കു സഹായമെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും  അവർ പറഞ്ഞു. ട്രസ്റ്റിന്റെ സഹായത്തോടെ പഠനം നടത്തുന്ന ഏതാനും പേരുടെ അനുഭവങ്ങൾ പരിപാടിയിൽ വീഡിയോ വഴി പങ്കുവച്ചു. 

kid2

വിദ്യാഭ്യാസ വിചക്ഷണനും വാഗ്മിയുമായ എറിക് ഗുട്ടിറെസ്, ഡോ വില്യം സ്ട്രിൻജർ, ജി എസ് ടി ഗ്ലോബൽ ചീഫ് സാജൻ പിള്ള,    കെ പി ഹരി (സ്‌പെറിഡിയൻ  ടെക്നോളജി),  സഞ്ജയ് (സിംപ്ലയിൻ ടെക്നോളജി), റിയൽ എസ്റ്റേറ്റർ മാത്യു തോമസ്, എജുക്കേറ്റ്  എ  കിഡിന്റെ കേരളത്തിലെ ഉപദേശകരിൽ ഒരാളായ ജി കെ നായർ  തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.  ഒരു വ്യാഴവട്ടകാലമായി കേരളത്തിലെ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കാരായ പ്രൊഫൊഷനൽ കോളേജ് വിദ്യാർഥികൾക്ക്  സഹായമെത്തിക്കാൻ  ‘എജുകെറ്റ്  എ കിഡ്’ നടത്തിയ പ്രവർത്തനങ്ങളെ അവർ  പ്രകീർത്തിച്ചു. സൂസൻ ഡാനിയൽ മെമ്മോറിയൽ കാൻസർ റിലീഫ് ഫണ്ട് ട്രസ്റ്റ് സെക്രട്ടറി ജയ് ജോൺസൺ, പോൾ കാൾറ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള മുന്നോറോളം പേർ  പരിപാടികൾക്കെത്തിയിരുന്നു. 

സ്പോൺസർമാരായ സാജൻ പിള്ള,   ലത ഹരിഹരൻ, കെ.പി.ഹരി, വൃന്ദ ഹരി, സഞ്ജയ്  ഇളയാട്ട്, സ്മിത സഞ്ജയ്, മാത്യു തോമസ്  എന്നിവരെ  ആദരിച്ച ചടങ്ങിൽ സെക്രട്ടറി വിനോദ് ബാഹുലേയൻ കൃതജ്ഞത  പ്രകാശിപ്പിച്ചു. ഓമിന്റെ ചാരിറ്റി പ്രവർത്തനങ്ങളെ സഹായിച്ചു കൊണ്ടിരിക്കുന്ന എല്ലാവർക്കും പബ്ലിക് റിലേഷൻ ഡയറക്ടർ രവി വെള്ളത്തിരി നന്ദി അറിയിച്ചു.

വാർഷിക ആഘോഷങ്ങളോടനുബന്ധിച്ചു 65000 ത്തോളം ഡോളർ സമാഹരിക്കാൻ കഴിഞ്ഞതായി അറിയിച്ച അദ്ദേഹം, ഇനിയും  ഈവർഷത്തെ സ്കോളർഷിപ്പുകൾ സ്പോൺസർ ചെയ്യാൻ താൽപര്യമുള്ളവർക്ക് ഡിസംബർ 31 നു മുൻപായി അവ എത്തിക്കാമെന്നും സംഭാവനകൾക്കു നിയമാനുസൃതമായ നികുതിയിളവ് ലഭ്യമാണെന്നും  അറിയിച്ചു. പ്രളയ ദുരിതാശ്വാസത്തിനായി ഒരു ലക്ഷത്തിലധികം ഡോളർ സമാഹരിക്കാൻ കഴിഞ്ഞ ഓംമിന്റെ വിദ്യാഭ്യാസ സഹായ പദ്ധതിക്കും നിർലോഭമായ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണു സംഘാടകർ. കീർത്തി പലിയത്ത് പരിപാടികൾ നിയന്ത്രിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.