Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വിശുദ്ധ മൂറോൻ അഭിഷേക കൂദാശക്ക് ഒരുങ്ങി ഹൂസ്റ്റണിലെ വിശുദ്ധ ദൈവമാതാവിന്റെ പള്ളി

HoustonChurch

ഹൂസ്റ്റൺ∙ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ 1977 അമേരിക്കയിലെ ഹൂസ്റ്റണിൽ സ്ഥാപിതമായ സെൻറ് മേരീസ് യാക്കോബായ ദേവാലയം ചരിത്ര മുഹൂർത്തത്തിന് ഒരുങ്ങുന്നു.വിശ്വാസികളുടെ ചിരകാല സ്വപ്നമായ പുതിയ ദേവാലയത്തിന്റെ മൂറോൻ അഭിഷേക കൂദാശാ യാക്കോബായ സുറിയാനി സഭയുടെ അമേരിക്കൻ ഭദ്രാസന  മെത്രാപ്പോലീത്തയും പാട്രിയാർക്കൽ വികാരിയും ആയ എൽദോ മാർ തീത്തോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ  ഡിസംബർ  14നും 15നും  നടത്തുന്നു. 

കേരളത്തിലെ യാക്കോബായ ദേവാലയങ്ങളുടെ രൂപഭംഗി അതേപടി ഉൾക്കൊണ്ടു കൊണ്ടാണ് ഈ ദേവാലയം നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത ദേവാലയ ശിൽപ്പകലാ പ്രവീണൻ തിരുവല്ല ബേബിയുടെ രൂപകൽപനയിൽ അതിശ്രേഷ്ഠമായ രീതിയിൽ ആണു പള്ളിയുടെ മദ്‌ബഹായും അനുബന്ധ പണികളും നടത്തിയിട്ടുള്ളത്. 

കേരളത്തിൽ നിന്നെത്തിച്ച  ശില്പചാരുതയുള്ള പതിനെട്ടടിയോളം ഉയരമുള്ള കൽകുരിശ്,സ്വർണ കൊടിമരം തുടങ്ങി ദേവാലയത്തിന്റെ മുന്നിൽ സ്ഥാപിച്ചിട്ടുള്ള കുരിശിൻത്തൊട്ടി എന്നിവ അമേരിക്കയിലെ ദേവാലയങ്ങളിൽ ഇത് നടാടെയാണ്. ദേവാലയത്തിന്റെ ഉൾഭാഗത്തു ഇരുവശത്തുമുള്ള ജനാലകളിൽ യേശുക്രിസ്തുവിന്റെ 12 അത്ഭുത പ്രവർത്തികളുടെ ചായമടിച്ച ചില്ലുകളും പിൻഭാഗത്തായി  പ്രശസ്ത ചിത്രകാരൻ പൽമ വച്ചിയോ എ ഡി 1532  ൽ ചെയ്ത പരിശുദ്ധ  മാതാവിന്റെ സ്വർഗ്ഗരോഹണത്തെയും  വിശുദ്ധ സൂറോനൊയെയും ആസ്പദമാക്കിയ ചിത്രം പുനഃസൃഷ്ടിച്ചിരിക്കുന്നു.ഏകദേശം 900 ചതുരശ്ര അടിയിലാണ് ഈ ചിത്രം ചെയ്തിട്ടുള്ളത്‌. 

രണ്ടു ദിവസങ്ങളിൽ ആയിട്ടാണു സുദീർഘമായ മൂറോൻ അഭിഷേക കൂദാശ നടത്തുന്നത്. ജീവിതത്തിൽ വളരെ അപൂർവമായി മാത്രം കിട്ടുന്ന ഈ അവസരം ഒരു ചരിത്ര സംഭവമാക്കാൻ എല്ലാ ഇടവക ജനങ്ങളും പ്രാർഥിച്ചു ഒരുങ്ങുകയാണ്‌. വിശുദ്ധ മാതാവിന്റെ നാമത്തിലുള്ള ഈ ദേവാലയത്തിന്റെ മൂറോൻ അഭിഷേക കൂദാശയിൽ പങ്കെടുക്കാനും അതുവഴി അനുഗ്രഹം പ്രാപിക്കാനും എല്ലാ വിശ്വാസികളെയും കർത്തൃനാമത്തിൽ ക്ഷണിക്കുന്നുവെന്നു ഇടവക ഭാരവാഹികൾ അറിയിച്ചു.  

കൂടുതൽ വിവരങ്ങൾക്ക്:

വികാരി : റവ. ഫാ. പ്രദോഷ് മാത്യു (405- 638-5865)

സെക്രട്ടറി : ചാണ്ടി തോമസ് (832-692-3592)

ട്രഷറർ:  സോണി എബ്രഹാം (832-633-5970)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.