Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ചരിത്രത്തിലാദ്യമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ദീപാവലി ആഘോഷിച്ചു

diwali

വാഷിങ്ടൻ ഡിസി∙ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വാഷിങ്ടനിലെ ഇന്ത്യൻ എംബസിയുമായി സഹകരിച്ചു ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു. യുഎസിന്റെ ചരിത്രത്തിൽ ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നത് ആദ്യമായാണ്. 

നവംബർ 5 ന് വാഷിങ്ടൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ നടന്ന ആഘോഷങ്ങൾ യുഎസ് ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോൺ ജെ. സുള്ളവാനും, ഇന്ത്യൻ അംബാസിഡർ നവതേജ് സിഗും ഭദ്രദീപം  കൊളുത്തി ഉദ്ഘാടനം ചെയ്തു. ക്ഷണിക്കപ്പെട്ട ഇരുന്നൂറിൽ പരം അതിഥികൾക്കു പുറമെ ഇന്ത്യൻ എംബസി – സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. 

തിന്മയുടെ മേൽ നന്മയുടേയും  അന്ധകാരത്തിന്മേൽ വെളിച്ചത്തിന്റേയും അജ്ഞതയുടെ മേൽ ജ്ഞാനത്തിന്റേയും വിജയമാണ് ദീപാവലിയുടെ മുഖ്യ സന്ദേശമെന്ന് സുള്ളിവാൻ പറഞ്ഞു. 

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സുഹൃദ് ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനുള്ള ഒരു അവസരം കൂടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.  ഇന്ത്യൻ വംശജർ രാഷ്ട്രത്തിനു നൽകുന്ന സംഭാവന വിലമതിക്കപ്പെടുന്നതാണെന്നും സുള്ളിവാൻ കൂട്ടിച്ചേർത്തു. 

ദീപാവലി ആഘോഷം സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനെ അംബാസഡർ നവതേജ് സിംഗ് പ്രത്യേകം അഭിനന്ദിച്ചു.  2016 ൽ ദീപാവലി ആഘോഷങ്ങൾക്ക് യുഎസ് ഗവൺമെന്റ് നൽകിയ അധികാരമായി പോസ്റ്റൽ സ്റ്റാമ്പ് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയിരുന്നു. ആഘോഷങ്ങൾക്കുശേഷം ഹിന്ദുസ്ഥാൻ ക്ലാസിക്കൽ മ്യൂസിക്കും  വെജിറ്റേറിയൻ ഡിന്നറും ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.