Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ലിറ്റിൽറോക്കിന് ആദ്യ ആഫ്രിക്കൻ അമേരിക്കൻ മേയർ

mayor1

ലിറ്റിൽറോക്ക് (അർകൻസ) ∙ അർകൻസയുടെ തലസ്ഥാന നഗരിയായ ലിറ്റിൽറോക്കിന് ചരിത്രത്തിലാദ്യമായി ആഫ്രിക്കൻ അമേരിക്കൻ മേയർ. നവംബർ 6 ലെ ഇടക്കാല തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന മേയർ തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടിന്റെ അമ്പതു ശതമാനം സ്ഥാനാർഥികൾക്കും ലഭിക്കാതിരുന്നതിനെ തുടർന്ന് ഡിസംബർ 4 നു നടന്ന റൺ ഓഫിൽ ബേക്കർ കുറസ്സിനെ (64) പരാജയപ്പെടുത്തിയാണു ഫ്രാങ്ക് സ്കോട്ട് (35) ചരിത്ര വിജയം നേടിയത്. 

mayor2

അർകൻസ സംസ്ഥാനത്തെ ഏറ്റവും വലിയ സിറ്റിയായ ലിറ്റിൽറോക്കിൽ നേതൃത്വമാറ്റം വേണമെന്ന ഫ്രാങ്ക് സ്കോട്ടിന്റെ അഭ്യർഥനയെ വോട്ടർമാർ പിന്തുണക്കുകയായിരുന്നു.

ലിറ്റിൽറോക്ക് പബ്ലിക് സ്കൂളിൽ നിന്നും, യൂണിവേഴ്സിറ്റി ഓഫ് അർകൻസിൽ നിന്നുമാണ് ഫ്രാങ്ക് വിദ്യാഭ്യാസം പൂർത്തീകരിച്ചത്. സിറ്റിയുടെ വളർച്ച ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്കു മുൻഗണന നൽകുമെന്ന് ബാങ്കിങ്ങ് ഉദ്യോഗസ്ഥൻ കൂടിയായ മേയർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.