Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ന്യൂയോർക്ക് സിറ്റിയിൽ ഊബർ ഡ്രൈവർമാരുടെ കുറഞ്ഞ വേതനം 17.22 ഡോളറാക്കി

uber-lyft

ന്യൂയോർക്ക് സിറ്റി ∙ ഊബർ ലിഫ്റ്റ് ഡ്രൈവർമാരുടെ കുറഞ്ഞ വേതനം മണിക്കൂറിന് (ചിലവുകൾക്ക് പുറമെ 17.22) ഡോളറാക്കി ഉയർത്തികൊണ്ടു ന്യൂയോർക്ക് സിറ്റി നിയമം പാസ്സാക്കി. ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന 11.90 ൽ നിന്നും ഏകദ്ദേശം അഞ്ചു ഡോളർ അധികം നൽകുന്ന അമേരിക്കയിലെ ആദ്യ സിറ്റി എന്ന ബഹുമതി ഇതോടെ ന്യൂയോർക്കിനു ലഭ്യമായി.

കഴിഞ്ഞ രണ്ടു വർഷമായി ഡ്രൈവർമാർ നിരന്തരമായി ആവശ്യപ്പെട്ടിരുന്ന ശമ്പള വർധനവാണ് 2019 ജനുവരി മധ്യത്തോടെ നിലവിൽ വരുന്നത്. ന്യൂയോർക്ക് സിറ്റിയിലെ 7,0000 ത്തോളം വരുന്ന ഡ്രൈവർമാരെ പ്രതിനിധാനം ചെയ്യുന്ന ഇൻഡിപെന്റന്റ് ഡ്രൈവേഴ്സ് ഗിൽഡ് തീരുമാനത്തെ  സ്വാഗതം ചെയ്തു. 

uber-drivers

ശമ്പള വർധനവ് ടാക്സി ചാർജ് വർധിപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കുമെന്നും ഇതു യാത്രക്കാരെ പ്രതികൂലമായി ബാധിക്കുമെന്നു ഊബർ ലിഫ്റ്റ് കമ്പനി അധികൃതർ പറഞ്ഞു. ന്യൂയോർക്ക് സിറ്റി ടാക്സി ആൻഡ് ലിമസിൻ കമ്മീഷനാണ് പുതിയ നിയമം കൊണ്ടുവന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.