Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫിലഡൽഫിയായിൽ എക്യുമെനിക്കൽ ക്രിസ്മസ് പുതുവത്സരാഘോഷം ഡിസംബർ 8 ന്

ecc

ഫിലഡൽഫിയ∙ എക്യുമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ പെൻസിൽവനിയായുടെ ആഭിമുഖ്യത്തിൽ സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബർ 8 നു വൈകുന്നേരം 2.30 മുതൽ (George Washington High School, 10175 Bustleton Ave, Philadelfiya-PA-19116) ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ആഘോഷത്തിന്റെ മുഖ്യാതിഥിയായി എത്തുന്നത് മലങ്കര കാത്തലിക് സഭയുടെ അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത ഫിലിപ്പോസ് മോർ സ്റ്റേഫാനോസ് തിരുമേനിയാണ്.

ജിം കെന്നി (മേയർ, ഫിലഡൽഫിയ) ബ്രയൻ ഫിറ്റ്സ് പാട്രിക് (യുഎസ് കോൺഗ്രസ്) തുടങ്ങിയവരും ഇതര സാമൂഹിക നേതാക്കന്മാരുടെ സാന്നിധ്യവും സമ്മേളന വേദിയിൽ ഉണ്ടായിരിക്കും. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വർണ്ണ ശബളവുമായ ഘോഷയാത്രയും വിവിധ സഭകളെ പ്രതിനിധീകരിച്ച് നടത്തുന്ന ആരാധനായോഗം ക്രിസ്മസ് സന്ദേശം എന്നിവ ഉണ്ടായിരിക്കും.

പ്രളയ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാൻ നടത്തുന്ന ധനശേഖരണത്തിന്റെ ചാരിറ്റി റാഫിൾ ടിക്കറ്റ് വിജയികളെ വേദിയിൽ വച്ചു തിരഞ്ഞെടുക്കും. സ്മരണികയുടെ പ്രകാശനകർമ്മവും തദവസരത്തിൽ നിർവ്വഹിക്കും. എക്യുമെനിക്കൽ ഫെലോഷിപ്പിലുള്ള ദേവാലയങ്ങളുടെ നേതൃത്വത്തിലുള്ള വൈവിധ്യമാർന്ന ക്രിസ്തീയ കലാപരിപാടികൾ  വേദിയിൽ അരങ്ങേറും.

എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ വേൾഡ് പ്രയർ മാർച്ച് 2 നു ശനിയാഴ്ച നടത്തും.

റവ. ഫാ. സജി മുക്കൂട്ട് (ചെയർമാൻ), റവ. ഫാ. ഗീവർഗീസ് ജേക്കബ് ചാലിശ്ശേരിൽ (കോ. ചെയർമാൻ), റവ. ഫാ. റെനി ഏബ്രഹാം (റിലിജയസ് ആക്ടിവിറ്റീസ്), അബിൻ ബാബു (സെക്രട്ടറി), ഷാലു പുന്നൂസ്(ട്രഷറർ),  ബിനു ജോസഫ് (ജോ. സെക്രട്ടറി), തോമസ് ചാണ്ടി (ജോ. ട്രഷറർ), ജീമോൻ ജോർജ് (പിആർഒ), സോബി ഇട്ടി (ചാരിറ്റി) , ജോർജ് എം. മാത്യു (സുവനീർ), ഷൈലാ രാജൻ (പ്രോഗ്രാം) , ജയാ നൈനാൻ (വിമൻസ് ഫോറം), ഗ്ലാസ് വിൻ മാത്യു (യൂത്ത്), രാജു ഗീവർഗീസ് (പ്രൊസിഷൻ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ക്രമീകരണങ്ങൾക്കായി പ്രവർത്തിക്കുന്നു.

വിവരങ്ങൾക്ക്: www.philadelfiyaecumenical.org

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.