Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്ക് ഓഫ്

familyconference2019

ഷിക്കാഗോ∙ മലങ്കര ഓർത്തഡോക്സ് സഭ സൗത്ത് വെസ്റ്റ്  അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെയും, സൗത്ത് വെസ്റ്റ്  അമേരിക്കൻ ഭദ്രാസനത്തിന്റെ പത്താമത് വാർഷിക ആഘോഷങ്ങളുടെയും കിക്ക് ഓഫ്  ഡിസംബർ 9 നു വിശുദ്ധ കുർബാനയ്ക്ക് ശേഷം ഭദ്രാസനങ്ങളിലെ എല്ലാ ദേവാലയങ്ങളിലും നടക്കും. ഭദ്രാസനതല കിക്ക് ഓഫ് ഡിസംബർ 8 ലൊസാഞ്ചലസ് സെന്റ് തോമസ് ഓർത്തോഡോക്സ് ദേവാലയത്തിൽ ഭദ്രാസന സഹായ മെത്രപൊലീത്ത അഭിവന്ദ്യ ഡോ.സഖറിയ മാർ അപ്രേം മെത്രാപ്പോലീത്ത നിർവഹിക്കും. 

2019 ജൂലൈ 17 മുതൽ 20 വരെ ഷിക്കാഗോ ഹിൽട്ടൺ കൺവൻഷൻ സെന്ററിലാണ് കോൺഫറൻസ് അരങ്ങേറുക. (Hilton Chicago Oakbrook Suites, 10 Drury Lane, Oakbrook Terrace, IL 60181.) ഭദ്രാസന സഹായ മെത്രപൊലീത്ത അഭിവന്ദ്യ ഡോ.സഖറിയ മാർ അപ്രേം മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചതായി ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം അറിയിച്ചു. സൗത്ത് വെസ്റ്റ്  അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത കൂടിയായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം നിർവഹിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.