Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

രണ്ടു വയസ്സുകാരിയുടെ ജീവൻ രക്ഷിക്കാൻ വേണം അപൂർവ്വ രക്ത ഗ്രൂപ്പ്

baby

മിയാമി (ഫ്ളോറി‍ഡ) ∙ ന്യൂറോ ബ്ലാസ്റ്റോമ എന്ന അപൂർവ്വ രോഗം ബാധിച്ച ഫ്ളോറി‍ഡയിൽ നിന്നുള്ള രണ്ടു വയസ്സുകാരി സൈനബ മുഗളിന്റെ ജീവൻ നിലനിർത്തണമെങ്കില്‍ ഇന്ത്യൻ– ബി ഗ്രൂപ്പ് രക്തം ആവശ്യമാണ്. രക്തം ദാനം ചെയ്യാൻ തയാറുള്ളവരെ തേടി ആഗോളതലത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ഇന്ത്യൻ – ബി, എന്ന പൊതുവായ ആന്റിജൻ സൈനബയുടെ രക്തത്തിൽ നിന്നും നഷ്ടപ്പെട്ടത്  വീണ്ടെടുക്കുന്നതിനുള്ള ശ്രമമാണ് ഡോക്ടർമാർ നടത്തുന്നത്.

baby2

ഇതുവരെ ഇംഗ്ലണ്ടിൽ നിന്നും ഒരാളെ കണ്ടെത്തുവാൻ കഴിഞ്ഞതായും, കൂടുതൽ പേരെ ആവശ്യമുണ്ടെന്നും ഡോക്ടർമാർ പറയുന്നു. വൺ ഗ്രൂപ്പ് എന്ന സംഘടനയാണ് ഇതിനു നേതൃത്വം നൽകുന്നത്. ലോകത്തിൽ എവിടെയായാലും അനുയോജ്യമായ രക്ത ദാതാക്കളെ കണ്ടെത്താൻ ഇവർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.oneblood.org/zainab.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.