Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിനു പുതിയ ഭരണാധികാരികൾ

sree

ഹൂസ്റ്റൺ∙ പുതുവർഷത്തെ എതിരേൽക്കാനായി ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ 2019 ജനുവരി ഒന്നിനു രാവിലെ മുതൽ പ്രത്യേക വിശേഷാൽ പൂജകൾ നടത്തുന്നതാണ് എന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു. രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം, ലക്ഷ്മി പൂജ, ഭാഗ്യസൂക്താർച്ചന, വൈകിട്ട് 6.30ന് സർവൈശ്വര്യ പൂജ എന്നിവ ഉണ്ടായിരിക്കും. ഈ പുതുവർഷത്തിൽ പുതിയ ഭരണസമിതി ഭരണം ഏറ്റെടുക്കുകയും ചുറ്റുമതിൽ,  ഊട്ടുപുര മറ്റു തുടങ്ങി വച്ച പല നിർമ്മിതികളും കഴിവതും വേഗം പൂർത്തീകരിക്കാൻ ശ്രമിക്കും എന്നും അറിയിച്ചു.

പുതിയ ഭരണസമിതിയിലേക്കു പ്രസിഡന്റ്. ശശിധരൻ നായർ,  വൈസ് പ്രസിഡന്റ് അജിത് നായർ, സെക്രട്ടറി സുരേഷ്പിള്ള,  ട്രഷറർ രമാശങ്കർ, ജോ.സെക്രട്ടറി മീരാ ഡയസ്, ജോ.ട്രഷറർ അച്ചുതൻ ജയചന്ദ്രൻ, എന്നിവരും ഡയറക്ടർ ബോർഡിലേക്ക്‌ വി.എൻ.രാജൻ,  മുരളീധരൻ പള്ളിക്കരവീട്ടിൽ, അനിൽ ഗോപിനാഥ്, ജയകുമാർ പരമേശ്വരൻ, അനിതാ മധു, രമേഷ് അത്തിയോടി, അശോകൻ കേശവൻ, അനിൽ കിഴക്കേവീട്ടിൽ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. 

ഹൂസ്റ്റണിലെ നല്ലവരായ എല്ലാ ഹൈന്ദവ വിശ്വാസികളേയും ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ എല്ലാ വിധ ദൈവീകമായ പരിപാടികളിലേക്കും ക്ഷേത്രത്തിന്റെ അഭിവൃദ്ധിക്കും വേണ്ടി  സ്നേഹാദരങ്ങളോടെ പങ്കു ചേരാൻ പുതിയ ക്ഷേത്ര ഭരണ സമിതി സവിനയം ആഹ്വാനം ചെയ്യുന്നതായി പ്രസിഡന്റ് ശശിധരൻ നായർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്.

ഗുരുവായൂരപ്പൻ ക്ഷേത്രം 713 729 8994,  ശശിധരൻ നായർ 832 860 0371, അജിത് നായർ 832 713 1710,  സുരേഷ് പിള്ള, 713 569 7920 രമാ ശങ്കർ 404 680 9787 .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.