Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അന്തിമ വിജയം ധർമ്മത്തിന്; ശബരിമല വിഷയത്തിൽ കെഎച്ച്എന്‍എ

khnalogo

ന്യുജഴ്‌സി ∙ ശബരിമലയിലെ നിര്‍ബന്ധിത യുവതി പ്രവേശനത്തിലൂടെ നടന്ന ആചാരലംഘനം മത വിശ്വാസത്തിനു എതിരെ നടക്കുന്ന കടുത്ത ഭരണകൂട ഭീകരതയുടെ ഏറ്റവും അവസാനത്തെ ദൃഷ്ടാന്തമാണെന്നു കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍ എ). അന്തിമ വിജയം എന്നും ധര്‍മ്മത്തിന്റേതായിരിക്കുമെന്നും ഈ ലക്ഷ്യത്തിലെത്തും വരെ ശരണ മന്ത്രങ്ങളുടെ കരുത്തോടെ ഹൈന്ദവ വിശ്വാസികള്‍ ജാഗരൂകരായി നില്‍ക്കേണ്ട സമയമാണിതെന്നും കെഎച്ച്എന്‍എ എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. 

കരുത്തുറ്റ പ്രവാസി സംഘടന എന്ന നിലയില്‍ കേരളത്തിലെ ഹിന്ദുവിന്റെ വംശ നാശം കൊതിക്കുന്ന ശക്തികളെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്യാന്‍ കെഎച്ച്എന്‍എ ഒരുക്കമാണ്. നോര്‍ത്ത് അമേരിക്കയില്‍ ഉടനീളം പ്രവര്‍ത്തിക്കുന്ന വിവിധ ഹൈന്ദവ സംഘടനകളുടെ പിന്തുണയോടെ ജനാധിപത്യ മൂല്യങ്ങളില്‍ അടിയുറച്ച പ്രതിഷേധ പരിപാടികളുമായി തുടര്‍ന്നും മുന്നോട്ടു പോവുമെന്ന് പ്രസിഡന്റ് ഡോ രേഖാ മേനോന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തിലെ ഹിന്ദു സമൂഹം താല്‍ക്കാലികമായ തിരിച്ചടികളെ അതി ജീവിച്ചു കൂടുതല്‍ സംഘടിതമായി കരുത്തോടെ എതിർപ്പുകളെ അവഗണിച്ച് മുന്നോട്ടു കുതിക്കുമ്പോള്‍ അതില്‍ ചെറുതെങ്കിലും നിര്‍ണായകമായ പങ്കു വഹിക്കാന്‍ കെഎച്ച്എന്‍എ ഉണ്ടാകുമെന്ന് സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍ അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.