Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അരിസോന മലയാളി അസോസിയേഷന്റെ ക്രിസ്മസ് നവവത്സരാഘോഷം

അരിസോന∙ അരിസോന മലയാളി അസോസിയേഷന്റെ ക്രിസ്മസ് നവവത്സരാഘോഷങ്ങൾ ഫിനിക്സിലെ ഇൻഡോ അമേരിക്കൻ കൾച്ചറൽ സെന്ററിൽ വച്ച് കൊണ്ടാടി. അമേരിക്കൻ ദേശീയഗാനത്തോട് കൂടി പരിപാടികൾ ആരംഭിച്ചു. സംഗീതജ്ഞ വിജയശ്രീ ശർമ്മ മുഖ്യഅതിഥിയായിരുന്നു. സതീഷ് നായർ സ്വാഗത പ്രസംഗം നടത്തി. ജോസ് വടക്കേൽ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചു സംസാരിച്ചു. 

ഹോളി ഫാമിലി സിറോ മലബാർ ചർച്ച്  വികാരി ജയിംസ് നിറപ്പേൽ ക്രിസ്മസ് സന്ദേശം നൽകി. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ ആഘോഷങ്ങൾക്ക് പകിട്ടേകി. സെന്റ് പീറ്റർ യാക്കോബാ ചർച്ച് അംഗങ്ങൾ ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചു. അക്കാദമിക് എക്സലൻസ് നേടിയ ജോസ് വടക്കേൽ, സതീഷ് പത്മനാഭൻ എന്നിവരെ ആദരിച്ചു. 

സാന്റായുടെ വരവിനു ശേഷം അരിസോന മലയാളി ബോർഡ് അംഗങ്ങൾ ഇന്ത്യൻ ദേശീയ ഗാനം ആലപിച്ചു. മലയാളി അസോസിയേഷന് വേണ്ടി സജിത്ത് അറിയിച്ചതാണിത്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.