Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ദുരിതാശ്വാസ നിധിയിലേക്ക് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം ഒന്നരക്കോടി രൂപ കൈമാറി

DSWA

ന്യൂയോർക്ക്/കോട്ടയം∙ മലങ്കര ഓർത്തോഡോക്സ് സഭയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം ഒന്നരക്കോടി രൂപ ഭദ്രാസന മെത്രാപ്പോലീത്ത കൂടിയായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് കൈമാറി. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത, ഫാ. ജോര്‍ജ് പൗലോസ് (ഫ്ളോറിഡ), ഭദ്രാസന കൗണ്‍സിലംഗങ്ങളായ റോയ് തോമസ് (ഡാലസ്), ഏബ്രഹാം വര്‍ക്കി (ഷിക്കാഗോ) എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്. 

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് തുടര്‍ന്നും സംഭാവനകള്‍ ലഭ്യമാക്കാനുളള ഊര്‍ജിത ശ്രമത്തിലാണ് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനമെന്ന് അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.