Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ചന്ദ്രന്‍ ഉണ്ണിത്താന്റെ കുടുംബത്തിന് കെഎച്ച്എന്‍എ ഒരു ലക്ഷം രൂപ നല്‍കും 

khna-logo

ന്യൂജഴ്‌സി∙ കൊല്ലപ്പെട്ട ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന് കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ) അനുശോചനം അര്‍പ്പിച്ചു. കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ ധനസഹായവും  പ്രഖ്യാപിച്ചു. ശബരിമല കര്‍മ്മ സമിതിയുടെ പ്രകടനത്തിന് നേരെ കല്ലേറില്‍ പരുക്കേറ്റാണ് ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചത്. സനാതനധര്‍മ്മത്തിന്റെ നിലനില്‍പ്പിനു വേണ്ടിയുള്ള ജീവത്യാഗമാണ് അദ്ദേഹത്തിന്റെതെന്ന് കെഎച്ച്്എന്‍എ പ്രസിഡന്റ് ഡോ. രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.