Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ന്യൂയോർക്കിൽ വൈസ്മെൻ ക്ലബ്ബുകളുടെ സംയുക്ത ക്രിസ്മസ്–പുതുവത്സരാഘോഷം വർണാഭമായി

ys-mens-xmas1

ന്യൂയോർക്ക് ∙ ന്യൂയോർക്കിലെ ഫ്ലോറൽ പാർക്ക്, ലോംങ് ഐലന്റ്, വെസ്റ്റ് ചെസ്റ്റർ എന്നീ വൈസ്മെൻ ക്ലബ്ബുകളുടെ സംയുക്ത ക്രിസ്മസ്– പുതുവത്സരാഘോഷങ്ങൾ ഡിസംബർ 29ന് ടൈസൻ സെന്ററിൽ വച്ച് വിവിധ കലാപരിപാടികളോടെ നടത്തി. മുതിർന്ന മാധ്യമ പ്രവർത്തകൻ ഡോ. കൃഷ്ണ കിഷോർ മുഖ്യാതിഥിയായിരുന്നു.

ys-mens-xmas3

അക്രമങ്ങളും അസഹിഷ്ണുതയും ദാരിദ്ര്യവും വളർന്നു വരുന്ന ഈ കാലഘട്ടത്തിൽ വൈസ്മെൻ ക്ലബ്ബുകൾ ലോക വ്യാപകമായി നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് കൃഷ്ണ കിഷോർ അഭിപ്രായപ്പെട്ടു. മലേറിയ നിർമ്മാർജ്ജനം ഉൾപ്പെടെ വിവിധ പദ്ധതികളിൽ ന്യൂയോർക്കിലെ ക്ലബ്ബുകൾ നൽകി വരുന്ന സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഓഖിയും പ്രളയവും ഒക്കെ വന്നപ്പോഴും ന്യൂയോർക്കിലെ വൈസ്മെൻ ക്ലബ്ബുകൾ കേരളത്തിനു നൽകിയ സേവനങ്ങൾ അഭിനന്ദനീയമാണെന്നും കൃഷ്ണ കിഷോർ പറഞ്ഞു.

ys-mens-xmas4

റീജണൽ ഡയറക്ടർ മാത്യു ചാമക്കാലയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജോസഫ് കാഞ്ഞമല, ഡോ. അലക്സ് മാത്യു, ഷാജു സാം വിവിധ ക്ലബ്ബ് പ്രസിഡന്റുമാരായ കോരസൻ വർഗീസ്, വർഗീസ് ലൂക്കോസ്, ഷോളി കുമ്പിളുവേലി തുടങ്ങിയവർ പ്രസംഗിച്ചു.

ys-mens-xmas5

ഡോ. സാബു വർഗീസ്, ജിം ജോർജ്, വർഗീസ് ഗീവർഗീസ്, മോഹൻ ചിറമണ്ണിൽ, മേഴ്സി ലൂക്കോസ്, യോഹന്നാൻ ജേക്കബ്, ഷാറ്റി കാത്തി, അലാന ജോൺ, ഷാജി സഖറിയാ, ജേക്കബ് വർഗീസ്, ലീന ആലപ്പാട്ട്, ഷൈൻ, ലിൻസി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ys-mens-xmas2

ജോസ് ഞാറകുന്നേൽ എംസിയായി ചടങ്ങുകൾ നിയന്ത്രിച്ചു. വിവിധ ക്ലബ്ബിലെ അംഗങ്ങൾ നടത്തിയ കലാപരിപാടികൾ ഏവരുടേയും പ്രശംസ പിടിച്ചുപറ്റി.

ys-mens-xmas6
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.