Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫ്രണ്ട്സ് ഓഫ് തിരുവല്ല പുതുവത്സരസംഗമം ജനുവരി 19ന്

ഹൂസ്റ്റൺ ∙ ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ ക്രിസ്‌തുമസ് പുതുവത്സര സംഗമം നടത്തുന്നു. ജനുവരി 19ന് ശനിയാഴ്ച സ്റ്റാഫോർഡിലുള്ള ദേശി റസ്റ്ററന്റിൽ വച്ച് നടത്തുന്ന സമ്മേളനം ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിയ്ക്കും. 

ഷുഗർ ക്രീക്ക് ബാപ്റ്റിസ്റ്റ് ചർച് പാസ്റ്റർ ലിബിൻ ഏബ്രഹാം ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകും. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം കുറിച്ച ഫോർട്ട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്, ഫോർട്ട്ബെൻഡ് കൗണ്ടി കോർട്ട് നമ്പർ 3 ജഡ്ജ് ജൂലി മാത്യു എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

2018ൽ ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹൂസ്റ്റൺ നടത്തിയ ജീവകാരുണ്യ പദ്ധതികളുടെ പ്രത്യേക പ്രദർശനവും ഉണ്ടായിരിക്കും. അന്ധത ബാധിച്ച 400 വ്യക്തികൾക്ക് വൈറ്റ് കെയിൻസ് നൽകുന്നതിനും ആഗസ്റ്റിൽ നടന്ന പ്രളയക്കെടുതിയിൽ ദുരിതം അനുഭവിച്ച 200 പാവപെട്ട വ്യക്തികൾക്കു ഗ്യാസ് സ്‌റ്റൗവുകൾ നൽകി സഹായിയ്ക്കുന്നതിനും സംഘടനക്ക് സാധിച്ചു.

പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെയും തദവസരത്തിൽ തെരഞ്ഞെടുക്കും. ഹൂസ്റ്റണിലെ തിരുവല്ല നിവാസികളെയും സുഹൃത്തുക്കളെയും കുടുംബസമേതം ഈ സംഗമത്തിലേക്കും അതോടനുബന്ധിച്ചു നടക്കുന്ന ന്യൂ ഇയർ ലഞ്ചിലേക്കും സ്വാഗതം ചെയ്യുന്നുവെന്നു ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഈശോ ജേക്കബ് (പ്രസിഡന്റ്) - 832 771 7646, തോമസ് ഐപ്പ് ( സെക്രട്ടറി) - 713 779 3300.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.