Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

‌ഐഎപിസി അറ്റ്ലാന്റാ ചാപ്റ്ററിന് നവനേതൃത്വം: മിനി നായർ പ്രസിഡന്റ്

IAPC

അറ്റ്ലാന്റാ ∙ ‌ഐഎപിസി അറ്റ്ലാന്റാ ചാപ്റ്ററിന്റെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട മിനി നായർ വടക്കേ അമേരിക്കയിലെ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകയാണ്. 25 വർഷത്തിലധികമായി വിവിധ ചാനലുകളിലായി നിരവധി പ്രോഗ്രാമുകൾക്ക് പിന്നിലും മുന്നിലും പ്രവർത്തിച്ചു. ദൂരദർശൻ, ഏഷ്യാനെറ്റ്, കൈരളി ടിവി, സൂര്യാ ടിവി, ഇന്ത്യാ വിഷൻ, ജയ് ഹിന്ദ് എന്നിവിടങ്ങളിലായി നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 25 വർഷമായി വിഷ്വൽ, ഓഡിയോ, പ്രിന്റ് മേഖലയിൽ നൈപുണ്യം. കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദവും ജേർണലിസത്തിൽ ഡിപ്ലോമയും നേടിയ മിനി നായർ ദി വൈ ഫൈ റിപ്പോർട്ടർ ഓൺലൈൻ പോർട്ടലിന്റെ മാനേജിംഗ് എഡിറ്റർ കൂടിയാണിപ്പോൾ.

സ്ക്രിപ്റ്റ്, അവതരണം, ടോക് ഷോ. ലൈവ് പ്രോഗ്രാം എംസി ,പ്രോഗ്രാം റിസേർച്ച്, കോ-ഓർഡിനേഷൻ, എഡിറ്റിംഗ് ഹോസ്റ്റിംഗ്, സ്ക്രിപ്റ്റിംഗ് അഭിമുഖം തുടങ്ങി ഒരു മാധ്യമത്തിനു വേണ്ട എല്ലാ പ്രവർത്തനങ്ങളുടേയും ആകെ തുകയാണ് മിനി നായർ. ഷിക്കാഗോയിലും ഇപ്പോൾ അറ്റ്ലാന്റായിലുമുള്ള നിരവധി മലയാളി സംഘടനകളുടെ പൊതുപ്രവർത്തനങ്ങളിൽ നിറസാന്നിദ്ധ്യമായിരിക്കുന്ന മിനി നായർ 

ഐഏപിസിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളും മുൻ നാഷനൽ വൈസ് പ്രസിഡന്റും അറ്റ്ല‍ാന്റാ ചാപ്റ്ററിന്റെ അഡ്വൈസറി ബോർഡംഗം തുടങ്ങിയ നിലകളിൽ എന്നും സജീവമായിരുന്നു. ഇപ്പോൾ അറ്റ്ലാന്റയിൽ സ്വന്തം ബിസിനസ്സ് സ്ഥാപനം നടത്തിവരുന്ന മിനി നായർ ഇന്ത്യൻ സാംസ്കാരിക മാധ്യമ സംഘടനകളിൽ തന്റെ വ്യക്തിമുദ്രയും സംഘടനാപാടവവും പതിപ്പിച്ച വ്യക്തി കൂടിയാണ്.

ലൂക്കോസ് തര്യൻ അറ്ലാന്റാ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റ്  ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മുൻ സൈനിക ഉദ്യോഗസ്ഥനായ  ലൂക്കോസ് തര്യൻ നാൽപ്പതിലധികം വർഷമായി അമേരിക്കയിലെ ബോസ്റ്റൺ, ഹൂസ്റ്റൺ തുടങ്ങിയ സ്ഥലങ്ങളിലും 2004 മുതൽ അറ്റ്ലാന്റയിലും സ്വന്തമായി ബിസിനസ് നടത്തുന്നതിനൊപ്പം വിവിധ മലയാളി സംഘടനകളിൽ നേതൃത്വം തെളിയിക്കുകയും സാമൂഹ്യപ്രവർത്തനരംഗങ്ങളിൽ സജീവവുമാണ്.

സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജോമി ജോർജ് കഴിഞ്ഞ 18 വർഷമായി അറ്റ്ലാന്റയിലെ സാമൂഹ്യരംഗത്തു സേവനങ്ങൾ ചെയ്യുന്ന ബിസിനസ് ഉടമയാണ്. അറ്റ്ലാന്റാ ചാപ്റ്ററിലെ ഭാരവാഹിയെന്നതിനു പുറമെ ആഗോളതലത്തിൽ പിന്നോക്കം നിൽക്കുന്ന സമൂഹങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന നിരവധി സംഘടനകളിൽ സജീവ പങ്കാളിയാണ് ജോമി.

ജോയിന്റ് സെക്രട്ടറി ആയി ജോസഫ് വറുഗീസ് തിരഞ്ഞെടുക്കപ്പെട്ടു. പൊതുകാര്യപ്രസക്തനും സാമൂഹ്യരംഗങ്ങളിൽ സജീവവുമായിരിക്കുന്ന ജോസഫ് വർഗീസ് മെഡിക്കൽ എക്വിപ്മെന്റ് മെയിന്റനൻസ് എക്സിക്യൂട്ടീവായി ജോലി നോക്കുന്നു.

ട്രഷറർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോൺ പച്ചിക്കര അറ്റ്ലാന്റാ ചാപ്റ്ററിന്റെ മുൻ ജോയിന്റ് സെക്രട്ടറിയും അറിയപ്പെടുന്ന എഴുത്തുകാരനാണ്. 1995 മുതൽ ന്യൂയോർക്കിലും തുടർന്ന് 2015 മുതൽ അറ്റ്ലാന്റയിലും സാമൂഹ്യപ്രവർത്തനങ്ങളിലും ആത്മീയ രംഗങ്ങളിലും നിറസാന്നിദ്ധ്യമാണ്.

അറ്റ്ലാന്റാ ചാപ്റ്ററിന്റെ അഡ്വൈസറി ബോർഡ് ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട ആന്റണി തളിയത്ത് അറ്റ്ലാന്റയിൽ ഗാന്ധി ഫൗണ്ടേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എന്നതിനുപുറമെ ഇന്ത്യൻ സമൂഹത്തിലെ പ്രശസ്തനായ പൊതുപ്രവർത്തകനും സാമൂഹ്യ സേവകനുമാണ്. 1996 ലെ അറ്റ്‍ലാന്റാ ഒളിംപിക് ഗെയിമ്സിന്റെ ഇൻഡോ അമേരിക്കൻ ആതിഥേയ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ്, നാഷണൽ ഫെഡറേഷൻ ഒഫ് ഇന്ത്യൻ അമേരിക്കൻ അസോസിയേഷന്റെ ആറു വർഷങ്ങളിൽ വൈസ് പ്രസിഡന്റ്, 2000ൽ ബിൽ ക്ലിന്റൺ നടത്തിയ ഇന്ത്യൻ പര്യടനത്തിലെ ഡെലിഗേറ്റ്, 2010ലെ മാർട്ടിൻ ലൂഥർ കിംഗ് ജന്മദിനറാലിയുടെ ഗ്രാൻഡ് മാർഷൽ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആന്റണി തളിയത്ത്, തളിയത്ത് ഇൻവെസ്ന്റ്സ് എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റ് കൂടിയാണ്.

അഡ്വൈസറി ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട അലക്സ് തോമസ്, അറ്റ്ലാന്റയിൽ ജയ്‌ഹിന്ദ്‌ വാർത്ത, അക്ഷരം, ഏഷ്യൻ എറാ തുടങ്ങിയ പത്രമാധ്യമങ്ങളുടെ മീഡിയ അഡ്‌വർറ്റൈസിംഗ് മേഖലയിൽ പ്രവർത്തിക്കുന്നു. സ്വന്തമായി ബെറ്റർ ഹോംസ് ആൻഡ് ഗാർഡൻസ് മെട്രോ ബ്രോക്കേഴ്‌സ് റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നു. 2011, 2014 വർഷങ്ങളിൽ, അറ്റ്ലാന്റാ മാഗസിന്റെ മികച്ച റീയൽറ്റർ ഡിസ്റ്റിംക്ഷൻ അവാർഡുകൾ അലക്സ് തോമസ് കരസ്ഥമാക്കിയിരുന്നു. ഐഎപിസിയുടെ മുൻ വൈസ് പ്രസിഡന്റ് ആയിരുന്ന അലക്സ് തോമസ് വിവിധ സാമൂഹ്യ പ്രവർത്തനങ്ങളിലും വ്യാപൃതനാണ്.

ലാഡാ ബേഡി ഫൈനാൻഷ്യൽ സർവീസ് രംഗത്തു മികച്ച സേവനം നടത്തുന്നു. കോളേജ് എഡ്യൂക്കേഷൻ പ്ലാൻ റിട്ടയർമെന്റ് പ്ലാനിംഗ് , 401(കെ) തുടങ്ങിയ വിഷയങ്ങളിൽ സാമൂഹ്യ ബോധവത്കരണങ്ങൾ നടത്തുന്നതിനോടൊപ്പം ഉചിതമായ പദ്ധതികൾ നിർദേശിച്ചു നൽകുന്ന സാങ്കേതിക ഉപദേഷ്ടാവും കൂടിയാണ്.

പ്രകാശ് ജോസഫ് അറ്റലാന്റയിലെ ഇന്ത്യൻ സമൂഹത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച സജീവ പ്രവർത്തകനാണ്. 2016ൽ ഗ്രേറ്റർ അറ്റ്ലാന്റാ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ആയിരുന്നതിനുശഷം ഇപ്പോൾ ഗാമയുടെ ട്രസ്റ്റി ബോർഡ് മെമ്പർ കൂടിയാണ്. വിവിധ മലയാളി സംഘടനകളുടെ പ്രവർത്തനങ്ങളിൽ പങ്കുചേരുകയും അനിതരസാധാരണമായ നേതൃത്വ പാടവം തെളിയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പ്രകാശിന്റെ സാന്നിധ്യം അറ്റ്ലാന്റാ ചാപ്റ്ററിന് മുതൽക്കൂട്ടായിരിക്കും .ഇപ്പോൾ ഫ്ലളവേഴ്‌സ് ടിവിക്കുവേണ്ടി പ്രത്യേക പ്രോജക്ടിൽ വ്യാപൃതനായിരിക്കുന്ന പ്രകാശ് കുക്കിങ്, യാത്രകൾ, ബാഡ്മിന്റൺ കളികൾ തുടങ്ങിയവയിൽ തന്റെ ഒഴിവുവുസമയങ്ങൾ ചിലവഴിക്കുന്നു 

മറ്റൊരു അഡ്വൈസറി കമ്മറ്റിയംഗമായ ഹർമീത് സിംഗ് ജോർജിയാ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദമെടുത്ത ശേഷം ഐടി ഫൈനാൻസ്‌ മേഖലകളിൽ പ്രാവീണ്യം നേടിയ സീനിയർ മാർക്കറ്റിങ് ഡയറക്ടറാണ്. സോഷ്യൽ മീഡിയാ രംഗങ്ങളിൽ കൂടി സാമൂഹ്യപ്രവർത്തനങ്ങളിൽ പങ്കാളിയായ ഹർമീത് സിംഗ് ഇൻഡോ അമേരിക്കൻ സൗഹൃദവേദികളിൽ സജീവമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.