Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസൽവാനിയാ കേരളാ ചാപ്റ്ററിന്റെ റിപ്പബ്ലിക് ദിനാഘോഷം 26 ന്

Indian-Overseas-congree-philadelphia-chapter

ഫിലഡൽഫിയ ∙ ചരിത്ര നഗരമായ ഫിലഡൽഫിയായിൽ വച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസൽവാനിയാ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 70–ാം റിപ്പബ്ലിക് ദിനാഘോഷം ജനുവരി 26ന് വൈകിട്ട് 4.30 മുതൽ ക്രിസ്തോസ് മാർത്തോമ്മാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് (9999  Gantry Rd, Phila, PA-19115) നടക്കുന്നു. 1947 ആഗസ്റ്റ് 15ന് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തിൽ നിന്നും സ്വതന്ത്ര്യം നേടിയ ഇന്ത്യ 1950 ജനുവരി 26ന് ഡോ. ബി. ആർ. അംബേദ്കറിന്റെ നേതൃത്വത്തിൽ ഭരണഘടന എഴുതി ഉണ്ടാക്കി, സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു.

റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ ഓവർസീസ് കോൺഗ്രസ്സിന്റെ യുഎസ്എയിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കും. പൊതു യോഗത്തിനുശേഷം പരിപാടി കൺവീനർ ജീമോൻ ജോർജിന്റെ നേതൃത്വത്തിൽ നൃത്ത നർത്ത്യങ്ങളും ഗാനസന്ധ്യയും അരങ്ങേറും. പ്രമുഖ ഡാൻസ് ഗ്രൂപ്പുകളായ മാതാ ഡാൻസ് അക്കാഡമിയും ഭരതം ഡാൻസ് അക്കാഡമിയും ബേബി തടവനാലിന്റെയും നിമ്മി ദാസിന്റെ ഗ്രൂപ്പുകൾ നടന വിസ്മയം അണിയിച്ചൊരുക്കുന്നതാണ്.

ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലേക്കും, കലാ സന്ധ്യയിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് സന്തോഷ് എബ്രഹാം : 215 605 6914, ജനറൽ സെക്രട്ടറി ഷാലു പുന്നൂസ് : 201 482 9123, ട്രഷറർ ഫിലിപ്പോസ് ചെറിയാൻ : 215 605 7310, പിആർഒ കുര്യൻ രാജൻ : 610 457 5868.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.