Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങൾ 19ന്

Kerala-Samajam-of-Greater-New-York

ന്യൂയോർക്ക് ∙ കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങൾ ജനുവരി 19ന് വൈകിട്ട് 6:30 ന് ക്യുൻസിലെ രാജധാനി റസ്റ്ററന്റ് ഓഡിറ്റോറിയത്തിൽ (206-12 Hillside Ave., Queens Village, NY 11427) വച്ച് നടത്തുന്നു. പൊതു സമ്മേളനത്തിലും തുടർന്നുള്ള ആഘോഷ പരിപാടികളിലും വിവിധ സാമൂഹ്യ സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കും. സമ്മേളനത്തിൽ സമാജത്തിന്റെ ഔദ്യോഗിക പ്രസിദ്ധികരണമായ ‘കേരള സന്ദേശം’ സുവനീറിന്റെ പ്രകാശനം നടത്തും. 

പൊതുസമ്മേളനത്തിനു ശേഷം, ഫാംജാം മ്യൂസിക്കൽ ഗ്രൂപ്പ് അവതരിപ്പിക്കുന്ന വാദ്യമേളങ്ങളോടുകൂടിയ ഗാനമേളയും ജീവധാര ഡാൻസ് സ്‌കൂൾ അവതരിപ്പിക്കുന്ന നൃത്തങ്ങളും മറ്റു യുവപ്രതിഭകൾ കാഴ്‌ചവെയ്‌ക്കുന്ന ബഹുവിധ പരിപാടികളും അരങ്ങേറും.

കൂടുതൽ വിവരങ്ങൾക്ക്: വർഗീസ് പോത്താനിക്കാട് (പ്രസിഡന്റ്) (917) 488-2590, ജോജോ തോമസ് (വൈസ് പ്രസിഡന്റ്) (516) 455-9739, വിൻസെന്റ് സിറിയക് (സെക്രട്ടറി) (516) 508-8297, വറുഗീസ് ജോസഫ്‌ (ജോ. സെക്രട്ടറി) (516) 302-3563, വിനോദ് കെയാർകെ (ട്രഷറർ)   (516) 633-5208.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.