Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഹൂസ്റ്റൺ മന്നം ജയന്തി 12ന്

Mannam-jayanthi-us

ഹൂസ്റ്റൺ ∙ അധ്യാപകൻ, പ്രഭാഷകൻ, അഭിഭാഷകൻ സാമൂഹിക പരിഷ്ക്കർത്താവ്, കർമ്മയോഗി വൈക്കം സത്യാഗ്രഹത്തിന്റെ അണയാത്ത തീജ്വാല എന്നിങ്ങനെ തന്റെ ജീവിതം സമുദായത്തിന്റെ ഉന്നമനത്തിനായി ജീവിച്ചു തീർത്ത മന്നത്തു പത്മനാഭന്റെ ജന്മദിനം ലോകമെമ്പാടുമുള്ള നായർ സമുദായം ആഘോഷിക്കുകയാണ്. ജനുവരി 12ന് വൈകുന്നേരം 4.30 ന് ഹൈലാൻഡ് ക്ലബ്ബ് ഹൗസിൽ വച്ച് നടത്തുന്ന മന്നം ജയന്തി ആഘോഷങ്ങളിലേക്ക് എല്ലാവരേയും സ്നേഹപുർവം ക്ഷണിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. 

ഭാരത കേസരിയുടെ സ്മരണക്കു മുന്നിൻ പുഷ്പാഞ്ജലികൾ അർപ്പിച്ചു കൊണ്ട് പ്രസിഡന്റ് അജിത് നായർ, സെക്രട്ടറി സിന്ധു മേനോൻ, ട്രഷറാർ മുരളീ നായർ  മറ്റ് എൻഎസ്എസ് അംഗങ്ങളും സംയുക്തമായി അറിയിച്ചതാണ് ഇക്കാര്യം. എത്തിചേരേണ്ട വിലാസം: Highland Club house, 1910 William Trace Blud, Sugar land, TX 77478.  കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 832 848 0860.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.