Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അമേരിക്കയിൽ മലയാളി നർത്തകിക്ക് പുരസ്ക്കാരം

nadhi-1

കലിഫോർണിയ∙ മാർഗ്രെറ്റ് ജെർക്കിൻസ് ഫൗണ്ടേഷൻ സാൻ ഫ്രാൻസിസ്കോ ബേ ഏരിയായിലെ 2018 ഡാൻസ് കൊറിയോഗ്രാഫി പുരസ്ക്കാരം ഡോ. നദി തെക്കേക്കിന്. നദിയോടൊപ്പം ഈ പുരസ്ക്കാരം കിട്ടിയ മറ്റു രണ്ട് അമേരിക്കൻ കലാകാരന്മാർ ജെസ്സിലിറ്റോ ബൈയും, റാണ്ടി ഇ. റേയെസുമാണ്. എല്ലാ വർഷവും നൃത്തകലാകാരന്മാർക്ക് കൊടുക്കാറുള്ള ചിമ്മി കൊറിയോഗ്രാഫേഴ്സ് ഇൻ മെമ്പർഷിപ്പ് പുരസ്ക്കാരം കൊടുക്കുന്നത് ഈ ഗ്രൂപ്പാണ്. ഈ അംഗീകാരം കിട്ടുന്ന ആദ്യത്തെ മലയാളി നർത്തകിയാണ് നദി. ക്യാഷ് അവാർഡും അടുത്ത ഒരു വർഷത്തേക്കു കലിഫോർണിയായിൽ കൂടുതൽ പ്രോഗ്രാമുകൾ നടത്താനുള്ള സൗകര്യവും മാർഗ്രെറ്റ് ജെൻകിൻസ് ഫൗണ്ടേഷൻ ചെയ്തുകൊടുക്കും. കൾച്ചറൽ പ്രോഗ്രാമിനു സിറ്റി കൊടുക്കുന്ന മുപ്പതുലക്ഷത്തോളം രൂപയ്ക്കു പുറമെയാണ് അവാർഡ്.

nadhi-2

നവാ ഡാൻസ് കമ്പനി എന്ന പേരിൽ നദിയും കൂട്ടുകാരും അഞ്ചു വർഷമായി നടത്തുന്ന ഡാൻസ് പ്രോഗ്രാമുകൾ എല്ലാം സംവിധാനം ചെയ്യുന്നത് നദി തന്നെയാണ്. ആറു വയസ്സിൽ ഭരതനാട്ട്യം അഭ്യസിച്ചു തുടങ്ങിയ നദിയുടെ ആദ്യത്തെ ഗുരു കലാവന്ദനാ നൃത്ത വിദ്യാലയത്തിലെ സുന്ദരാ സ്വാമിനാഥനായിരുന്നു. അതിനുശേഷം ഹൂസ്റ്റണിൽ നിത്യാ സ്കൂൾ ഓഫ് ഡാൻസ് എന്ന വിദ്യാലയത്തിലെ ഗുരു പദ്മിനി ആചാരി ആയിരുന്നെങ്കിലും പിന്നീട് ചെന്നൈയിലെ ലക്ഷ്മണ സ്വാമിയുടെ കീഴിൽ വീണ്ടും പഠനം തുടർന്നു. ബയോമെഡിക്കൽ എൻജിനീയറിങ്ങിൽ മാസ്റ്റേഴ്സും ബിരുദാനന്തര ബിരുദവുമുണ്ട് നദിക്ക്.

നടനും എഴുത്തുകാരനുമായ തമ്പി ആന്റണിയുടെയും പ്രേമയുടെയും മകളായി സാൻഫ്രാൻസിസ്കോയിലായിരുന്നു ജനനം. സാൻഫ്രാൻസിസ്കോ യൂണിവേഴ്സിറ്റി ഓഫ് ലയോള ലൊസാഞ്ചലസ് റൈസ് യൂണിവേഴ്സിറ്റി ഹൂസ്റ്റൺ എന്നിവിടങ്ങളിൽ എൻജിനീയറിങ്ങിലും ബയോമെഡിക്കൽ എൻജിനീയറിങ്ങിലും മാസ്റ്റേഴ്സും ഡോക്ടറേറ്റും നേടി. പേരിനെ അന്വർഥമാക്കിക്കൊണ്ടു ഒരു നദിപോലെ, നദിയിലെ നർത്തകി നിർലോഭം ഒഴുകുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.