Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മിലന്‍ വാര്‍ഷികാഘോഷ‌ം ജനുവരി 19 ന്

Milan

മിഷിഗണ്‍∙ മിഷിഗണ്‍ മലയാളികളുടെ സാഹിത്യ കൂട്ടായ്മയായ മിലന്‍ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്നു. ജനുവരി 19-നു ശനിയാഴ്ച ഡിട്രോയിറ്റ് മാഡിസണ്‍ ഹൈറ്റ് ക്‌നാനായ പള്ളിയങ്കണത്തില്‍ നടക്കുന്ന കലാ സാഹിത്യ സായാഹ്നത്തില്‍ പത്രപ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയനായ സാബു കുര്യന്‍ ഇഞ്ചേനാട്ടില്‍, ലാനയുടെ മുന്‍പ്രസിഡന്റും എഴുത്തുകാരനുമായ ഷാജന്‍ ആനിത്തോട്ടം എന്നിവര്‍ മുഖ്യ അതിഥികളായി പങ്കെടുക്കും.

പ്രമുഖ വിവര്‍ത്തകനും ബാലസാഹിത്യകാരനുമായ ശൂരനാട് രവിയോടുള്ള ആദരസൂചകമായി സര്‍ഗ്ഗ സംവാദത്തോടൊപ്പം വിവിധ കലാപരിപാടികളും അരങ്ങേറും.

നവമാധ്യമങ്ങളുടെ സാധ്യതകളെക്കുറിച്ച് പുതിയ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും അറിവ് പകരുന്ന ഓണ്‍ലൈന്‍ വിജ്ഞാന പരിപാടി ശബരി സുരേന്ദ്രനും മനോജ് വാരിയരും ചേര്‍ന്ന് അവതരിപ്പിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.