Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോക്സ്‌ ദേവാലയത്തിൽ തിരുന്നാൾ

Itinerary-perunnal

ന്യൂജഴ്സി∙ മിഡ‌ലാൻഡ്‌ പാർക്ക്‌ സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോക്സ്‌ ദേവാലയത്തിൽ വിശുദ്ധ സ്തെപ്പാനോസ് സഹദായുടെ തിരുന്നാൾ ആഘോഷ ചടങ്ങുകൾ ജനുവരി 11,12 തീയതികളിൽ നടക്കും.

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപോലിത്ത അഭിവന്ദ്യ സക്കറിയ മാർ നിക്കോളാവോസ് തിരുമേനിയുടെ കാർമികത്വത്തിൽ നടക്കുന്ന ചടങ്ങുകളിൽ സെന്റ്‌ മേരീസ് ഓർത്തഡോക്സ്‌ ലിൻഡൻ പള്ളി വികാരി റവ.ഫാ. സണ്ണി ജോസഫ്‌, സെന്റ്‌ തോമസ്‌ ഓർത്തഡോക്സ്‌ ഡോവർ ദേവാലയത്തിലെ വികാരി റവ. ഫാ.ഷിബു ഡാനിയൽ, സെന്റ്‌ ഗ്രീഗോറിയോസ് ക്ലിഫ്‌ടൺ പള്ളി വികാരി, റവ:ഫാ.ഷിനോജ് തോമസ് എന്നിവർ സഹകാർമികത്വം വഹിക്കും. 

സെന്റ്‌ സ്റ്റീഫൻസ് ദേവാലയ വികാരി ഫാ. ബാബു കെ. മാത്യു വിശ്വാസിസമൂഹത്തിനോട് തിരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കുവാന്‍ അഭ്യർത്ഥിച്ചു. വിവരങ്ങൾക്ക്: റഫാ. ബാബു കെ. മാത്യു (201 562 6112), സെക്രട്ടറി: ജെറീഷ് വർഗീസ് (201  621  1003), ട്രഷറർ: ജോസ് തോമസ് (201  983 9025), പെരുന്നാൾ കോഓർഡിനെറ്റർ: കെ. ജി. തോമസ് (201 981 6120).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.