Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ആമസോൺ ദമ്പതികൾ വേർപിരിയുന്നു; സ്വത്ത് വിഭജനം തലവേദന

Jeff-and-MacKenzie-Bezos

സീയാറ്റൽ ∙ ആമസോൺ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സ്ഥാപകനുമായ ജെഫ് ബീസോസും പത്നി മക്കെൻസിയും തങ്ങളുടെ 25 വർഷം നീണ്ട ദാമ്പത്യ ബന്ധം അവസാനിപ്പിക്കുകയാണെന്ന് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ഇ–കോമേഴ്സ് വ്യവസായ രംഗത്തെ അതികായൻ ആമസോണിന്റെ കഴിഞ്ഞ 25 വർഷ വളർച്ച മറ്റൊരു വ്യവസായത്തിനും ഉണ്ടായിട്ടില്ല. ബീസോസിനെ, ഈ വളർച്ച ലോകത്തിലെ ഏറ്റവും വലിയ ധനികനാക്കി മാറ്റി.

ഒന്നിച്ച് സ്നേഹത്തോടെ കണ്ടെത്തലുകൾ നടത്തുകയും വേർപിരിയൽ പരീക്ഷകൾക്ക് വിധേയരാവുകയും ചെയ്ത, ഞങ്ങൾ വിവാഹ മോചനം നടത്തുവാനും ഇതുവരെ പങ്കാളിത്തത്തിലൂടെ കഴിഞ്ഞ ജീവിതം ഇനി സുഹൃത്തുക്കളായി മുന്നോട്ട് കൊണ്ടു പോവാൻ തീരുമാനിച്ചു. ബീസോസിന്റെ ട്വിറ്റർ അക്കൗണ്ടിൽ ഇരുവരും കുറിച്ചു. സാധാരണ വിവാഹമോചനം നേടുന്ന ഭാര്യാഭർത്താക്കന്മാർ സ്ഥിരമായി ഉരുവിടുന്ന പല്ലവി, ‘സുഹൃത്തുക്കളായി കഴിയും’ വീണ്ടും കേൾക്കാൻ കഴിഞ്ഞു.

എന്നാൽ ഈ വേർപിരിയലിൽ 137 ബില്യൺ ഡോളർ പ്രധാന ഘടകമായി മാറുമ്പോൾ വിവാഹ മോചനത്തിന് അസാധാരണത്വം ഉണ്ടാവുന്നു. ഈ വിവാഹ ബന്ധം തുടർന്നപ്പോൾ സ്വരൂപിച്ച സ്വത്ത് ഇത്രയുമാണെന്ന് ഫോർബസും ബ്ലൂം ബെർഗ് ന്യൂസും പറയുന്നു. ഈ സ്വത്തിന്റെ വലിയൊരു പങ്ക് കമ്പനിയുടെ 79 മില്യൺ ഓഹരികളാണ്. ഇതിന്റെ 16% 130 ബില്യൺ  വിലയുള്ളവ ബീസോസിന്റെ കൈവശമാണ്. ബീസോസിന് റോക്കറ്റ് ഷിപ്പ് നിർമ്മാതാക്കളായ ബ്ലൂ ഒറിജിനും 2013 ൽ വാങ്ങിയ ദ വാഷിംഗ്ടൺ പോസ്റ്റും (250 മില്യൻ ഡോളർ) സ്വന്തമായി ആമസോൺ ഓഹരികളെ കൂടാതെ ഉണ്ട്. ദമ്പതികൾ ആമസോൺ ആരംഭിക്കുന്നതിന് മുൻപ് വിവാഹിതരായിരുന്നതിനാൽ 54 കാരനായ ബീസോസിനും 48 കാരിയും നോവലിസ്റ്റുമായ മക്കെൻസിക്കും ആമസോൺ സ്വത്തുക്കൾക്ക് മേൽ അവകാശമുണ്ട്. സ്വത്ത് എങ്ങനെ ആയിരിക്കും വിഭജിക്കുക എന്നത് എവിടെ വിവാഹമോചന ഹർജി ഫയൽ ചെയ്യുന്നു, ദമ്പതികൾ പ്രീനപ്ഷ്യൽ അഗ്രിമെന്റ് ഉണ്ടാക്കിയിട്ടുണ്ടോ, ഇവ ആശ്രയിച്ചായിരിക്കും. വിവാഹിതരാവാൻ പോകുന്നവർ തങ്ങളുടെ സ്വത്തുക്കളും അക്കൗണ്ടുകളും എങ്ങനെ കൈകാര്യം ചെയ്യണം എന്ന് വിവരിക്കുന്ന പ്രീനപ്ഷ്യൽ അഗ്രിമെന്റ് ഉണ്ടാക്കുക സാധാരണയാണ്.

ആമസോണിന്റെ ആസ്ഥാനം വാഷിംഗ്ടൺ സംസ്ഥാനത്താണ്. ബീസോസ് ദമ്പതികളുടെ ഭവനവും ഇവിടെ തന്നെയാണ്. വാഷിംഗ്ടൺ ഒരു കമ്മ്യൂണിറ്റി പ്രോപ്പർട്ടി സ്റ്റേറ്റാണ്. അതനുസരിച്ച് സ്വത്തുവകകൾ എങ്ങനെ വിഭജിക്കണമെന്ന് ദമ്പതികൾക്ക് യോജിച്ച തീരുമാനം എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പക്ഷാഭേദമില്ലാതെ സ്വത്തുക്കൾ വിഭജിക്കപ്പെടും. ദമ്പതികൾ വിവാഹമോചനം ആവശ്യപ്പെട്ടാൽ 90 ദിവസത്തെ കൂളിംഗ് ഓഫ് പീരിയഡ് നൽകണമെന്ന് വാഷിംഗ്ടൺ സംസ്ഥാന നിയമം അനുശാസിക്കുന്നു. ഇതുവരെ ജെഫിൽ നിന്നോ മക്കെൻസിയിൽ നിന്നോ വിവാഹമോചന അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കിംഗ് കൗണ്ടി രേഖകൾ പറയുന്നു.

ഇത്രയും വലിയ സ്വത്ത് തുല്യമായി ഇതുവരെ പങ്കു വെച്ചിട്ടില്ല, ഓറക്കിൾ കോർപ്പിന്റെ ലാരി എല്ലിസൺ പല തവണ വിവാഹമോചനം നടത്തിയെങ്കിലും അയാളുടെ സ്വത്ത് വിഭജിക്കപ്പെട്ടില്ല. ഗൂഗിളിന്റെ സഹസ്ഥാപകൻ ബെർഗി ബ്രിൻ ആൻ വോജിസിക്കിയുമായുള്ള ബന്ധം വേർപെടുത്തിയപ്പോഴും സ്വത്ത് പങ്ക് വച്ചില്ല. ആമസോണിന്റെ മൊത്ത ഓഹരിയുടെ വിപണി വില 811 ബില്യൺ ഡോളറായി. യുഎസിൽ പൊതുവിപണിയിൽ ഇത്രയും വിലയുള്ള ഓഹരികൾ മറ്റൊരു കമ്പനിക്കും ഇല്ല.

ന്യൂയോർക്കിൽ ബീസോസും മക്കെൻസിയും തമ്മിൽ ആദ്യമായി കണ്ടു. ആറു മാസത്തെ ഡേറ്റിംഗിന് ശേഷം വിവാഹിതരായി. അന്ന് ഡി. ഇ ഷ്വായുടെ ഹെഡ്ജ് ഫണ്ടിൽ ജോലി ചെയ്യുകയായിരുന്ന ബീസോസിന് ആമസോൺ ആശയം തോന്നിയച്ചത് ഒരു റോഡ് യാത്രയിലാണ്. ഷ്വായിലെ ജോലി വിട്ട് ബീസോസ് ഒരു ഓൺലൈൻ ബുക്ക് സ്റ്റോർ ആരംഭിച്ചു. സീയാറ്റലിലേയ്ക്ക് പോകുന്ന വഴിയിൽ ഒരു ബിസിനസ് പ്ലാൻ തയാറാക്കി. ജൂലൈ 1995 ൽ ആമസോൺ ഒരു ഗാരേജിൽ നിന്നായിരുന്നു പ്രവർത്തിച്ചതെന്ന് മക്കെൻസി എഴുതി. അവരും അധ്വാനിക്കുകയും രാജ്യം ഒട്ടാകെ കമ്പനിക്ക് വേണ്ടി സഞ്ചരിക്കുകയും ചെയ്തു.

ബിസിനസ് പ്ലാൻ തയാറാക്കിയപ്പോഴും ഗാരേജിനെ സ്റ്റോറാക്കി മാറ്റിയപ്പോഴും ബേസ്മെന്റ് വെയർഹൗസ് സ്റ്റോറിൽ വിൽപന ഓർഡറുകൾ ശരിയാക്കുമ്പോഴുമെല്ലാം താനും ഒപ്പം ഉണ്ടായിരുന്നു എന്ന് മക്കെൻസി പറയുന്നു. വെബ്സൈറ്റിൽ പുസ്തകങ്ങൾ വിൽക്കുന്ന ഒരു വ്യവസായം ഇ–കോമേഴ്സ് ഗോലിയാത്തായി വളർന്നു. ഇപ്പോൾ ചിന്തിക്കുവാൻ കഴിയുന്ന എല്ലാം ആമസോൺ വിൽക്കുന്നു, നിങ്ങളുടെ വീട്ടു പടിക്കൽ എത്തിക്കുന്നു, ഡേറ്റ സെന്ററുകളും നെറ്റ്ഫ്ലിക്സ് പോലെയുള്ള ഡിജിറ്റൽ സേവനങ്ങളും പവർ ചെയ്യുന്നു.

എക്കോ പ്രോഡക്ടുകളിലൂടെ ഇന്റലിജെന്റ് വോയിസ് ആക്ടിവേറ്റഡ് സ്പീക്കറുകൾ, ഇന്റർനെറ്റ് കണക്ടഡ് വീടുകളിലെ കമാൻഡ് സെന്ററുകൾ എന്നിവയിലും ആമസോൺ വിപണിയിൽ മുന്നിലുണ്ട്. ഇത് ആമസോണിൽ നിന്ന് കൂടുതൽ കൂടുതൽ ഉൽപന്നങ്ങളും സേവനങ്ങളും വാങ്ങാൻ ഉപഭോക്താക്കളെ  പ്രേരിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.