Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

രജത ജൂബിലിയുടെ സമർപ്പണമായി പുസ്തകം പ്രകാശനം ചെയ്തു

silver-jubily

അറ്റ്ലാന്റാ∙ മാർത്തോമ്മാസഭയുടെ നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക്ക് മാർ ഫിലക്സിനോസിന്റെ മേൽപട്ടത്വ ശ്രുശ്രുഷയുടെ രജത ജൂബിലിയുടെ സമർപ്പണമായി ഭദ്രാസനം ആൻ എക്യൂമെനിക്കൽ ജേർണി ടുവെഡ്സ് ട്രാൻസ്ഫോർമേഷൻ (An Ecumenical Journey Towards Transformation) എന്ന പുസ്തകം പ്രകാശനം ചെയ്തു.

silver-jubily2

സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തായാണ് പുസ്തകം പ്രകാശനം ചെയ്തത്. ഭദ്രാസന ലീഗൽ അഡ്വൈസറും, എഡിറ്റോറിയൽ അംഗവും ആയ അറ്റോർണി ലാൽ വർഗീസ് ആണ് ചടങ്ങിനായി മെത്രാപ്പോലീത്തായെ ക്ഷണിച്ചത്. അനുഭവ കുറിപ്പുകളാണ് പുസ്തകത്തിന്റെ ഒന്നാം ഭാഗം. സഭാഐക്യപ്രസ്ഥാനങ്ങളിലെ അഗ്രഗണ്യരായ നേതാക്കളുടെ കാഴ്ചപ്പാടുകളും ആശയങ്ങളും പങ്കുവെക്കുന്നതാണ് രണ്ടാം ഭാഗം.

റവ. മനോജ് ഇടിക്കുള, ഡോ.സാക് വർഗീസ്, ടെക്‌സാസിലെ പ്രമുഖ അറ്റോർണിയായ ലാൽ വർഗീസ് എന്നിവരാണു പുസ്തകത്തിന്റെ എഡിറ്റേഴ്സ് ആയി പ്രവർത്തിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.