Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാർ ഫൊറോന ഇടവകയിൽ പുതിയ ഭരണസമിതി ചുമതലയേറ്റു

Parish-Council2019

ന്യൂയോർക്ക്∙ ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാർ ഫൊറോന ഇടവകയുടെ പുതിയ ഭരണസമിതി, വികാരി ജോസ് കണ്ടത്തിക്കുടിക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. പുതിയ കൈകാരന്മാരായി ജോജോ ഒഴുകയിൽ, ജോ ആന്റണി, അനിൽ ചാക്കോ കണ്ടത്തിൽ എന്നിവരും, സെക്രട്ടറിയായി ബെന്നി മുട്ടപ്പള്ളിയും സത്യപ്രതിജ്ഞ ചെയ്തു.

തുടർന്ന് പാരീഷ് കൗൺസിൽ അംഗങ്ങളായി ടെസി ജോർജ് ആറോലിച്ചാലിൽ, ജേക്കബ് പടിഞ്ഞാറേക്കളം, ജോയ്സൻ മണവാളൻ, കാർത്തി മേരി മാത്യു, സിബിച്ചൻ മാമ്പിള്ളി, സിന്റോ ജീരകത്തിൽ, ഹെലൻസ് നെയ്യാൻ, ജ്യോതി കണ്ണേറ്റു മാലിയിൽ, ജോട്ടി പ്ലാത്തറ, ജയിൻ ഇല്ലിമൂട്ടിൽ, ജോസി പൈലി, നിഷാ കുളപ്പുരത്താഴെ, ജോസ് ഞാറകുന്നേൽ, മാർട്ടിൻ പെരുംമ്പായിൽ, ജോസ് മലയിൽ, ടോം മുണ്ടയ്ക്കൽ, റോണി പൈറ്റുതറ, സെബാസ്റ്റ്യൻ വിരുത്തിയിൽ, രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗങ്ങളായി ഷോളി കുമ്പിളുവേലി, വിനു വാതപ്പള്ളി, സ്റ്റീവ് കൈതാരം (യൂത്ത് പ്രതിനിധി) എന്നിവരും ചുമതലയേറ്റു.

തുടർന്ന് പാരീഷ് കൗൺസിൽ യോഗം റെക്ടറിയിൽ വികാരി ഫാ. ജോസ് കണ്ടത്തികുടിയുടെ അധ്യക്ഷതയിൽ കൂടി. അസി. വികാരി ഫാ. റോയിസൻ മേനോലിക്കലും ചടങ്ങിൽ സന്നിഹിതനായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.