Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫോമയും തണലും ഒന്നിക്കുന്നു

fomaa-thanal

ന്യൂയോർക്ക്∙ ഫോമ വില്ലേജ് പദ്ധതിയില്‍ മലബാറിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും മുന്നിട്ട് നിൽക്കുന്ന തണൽ പങ്കാളിയാവുന്നു. ഇതു സംബന്ധിച്ചുള്ള വ്യവസ്ഥകൾ ഫോമാ-തണൽ ഭാരവാഹികളുടെ യോഗത്തിൽ ധാരണയായി.

മലബാർ കേന്ദ്രീകരിച്ചു ജീവകാരുണ്യ പ്രവർത്തനങ്ങള്‍ തണൽ നടത്തിവരുന്നു. ഇതിന് ചുക്കാൻ പിടിക്കുന്നത് തണൽ ചെയർമാൻ ഡോ.ഇഡ്രിസ് അഹമദ് ആണ്. ഫോമയോടൊപ്പം തണൽ കൂടി പങ്കാളിയാവുന്നതോടു കൂടി പ്രളയബാധിതർക്കായി ഫോമാ വില്ലേജ് പദ്ധതി വളരെ വേഗം പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഫോമാ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

thanal

യോഗത്തിൽ തണൽ ചെയർമാൻ ഡോ. ഇഡ്രിസ് അഹമദ്, സെക്രട്ടറി നാസർ, റഫീഖ് തുടങ്ങിയവരും,ഫോമയെ പ്രതിനിധീകരിച്ചു ഫോമാ പ്രസിഡന്റ്‌ ഫിലിപ്പ് ചാമത്തിൽ, ജനറൽ സെക്രട്ടറി ജോസ് എബ്രഹാം എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.