Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
fly-conf1

ന്യൂയോർക്ക്∙ മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിന്റെ യോങ്കേഴ്സ് പാർക്ക് ഹിൽ സെന്റ് ഗ്രീഗോറിയോസ് ഇടവകയിലെ റജിസ്ട്രേഷൻ കിക്ക് ഓഫ് 2019 ജനുവരി 6 ന് നടന്നു. വികാരി ഫാ. നൈനാൻ ഈശോ ഫാമിലി കോൺഫറൻസ് ഭാരവാഹികളെ സ്വാഗതം ചെയ്യുകയും കോൺഫറൻസിന് എല്ലാ പിന്തുണയും അറിയിക്കുകയും ചെയ്തു.

fly-conf2

സഭാ മാനേജിങ് കമ്മിറ്റി അംഗം റോയി എണ്ണച്ചേരിൽ, ഭദ്രാസന കൗൺസിൽ അംഗംങ്ങളായ സാജൻ മാത്യു, ഡോ. ഫിലിപ് ജോർജ്, കോൺഫറൻസ് ജനറൽ സെക്രട്ടറി ജോബി ജോൺ, മറ്റ് ഭാരവാഹികളായ സണ്ണി വർഗീസ്, തോമസ് കോശി, മറിയാമ്മ ഏബ്രഹാം, ജീമോൻ വർഗീസ്, ജെയ്സൺ തോമസ്, ജിയോ ചാക്കോ എന്നിവർ കോൺഫറൻസിനെപ്പറ്റിയുള്ള വിവരണം നൽകി. റോയി എണ്ണച്ചേരിൽ, സാജൻ മാത്യു, ബിബു ജോർജ്, ജേക്കബ് വി. ചാക്കോ എന്നിവർ ഗ്രാന്റ് സ്പോൺസർമാരായി റജിസ്റ്റർ ചെയ്തു.

ജൂലൈ 17 മുതൽ 20 വരെ, നടക്കുന്ന കോൺഫറൻസിനായുള്ള ആലോചനായോഗം ജനുവരി 12 ശനിയാഴ്ച 2 മണിക്ക്, മിഡ് ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഇടവകയിൽ വച്ച് ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ കൂടുമെന്ന് ജനറൽ സെക്രട്ടറി ജോബി ജോൺ അറിയിച്ചു. (497 Godwin Ave, Midland Park NJ).

fly-conf3
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.