Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കുടുംബ സംഗമം വര്‍ണ്ണാഭമായി

PMF_1

കൊച്ചി∙ പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) ആറാമത് ഗ്ലോബല്‍ കുടുംബസംഗമം കൊച്ചിയിൽ നടന്നു. പ്രതിനിധി സമ്മേളനം, മാധ്യമ സെമിനാര്‍, പൊതു സമ്മേളനം, കലാപരിപാടികള്‍ തുടങ്ങിയവ ഗ്ലോബല്‍ സമ്മേളനത്തോടനുബന്ധിച്ചു സംഘടിപ്പിച്ചിരുന്നു.

PMF_2

പ്രതിനിധി സമ്മേളനത്തില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.ജോസ് കാനാട്ട് അധ്യക്ഷത വഹിച്ചു. പ്രതിനിധികള്‍ സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ചു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിഎംഎഫ് ഏറ്റെടുത്തിരിക്കുന്ന ജനോപകാര പദ്ധതികള്‍, ചാരിറ്റി പ്രവര്‍ത്തനം എന്നിവ കൂടുതല്‍ സജീവമായി സാധാരണക്കാരിലേക്ക് എത്തിക്കുന്നത്തിലേക്കുള്ള പദ്ധതികള്‍ക്ക് യോഗം രൂപം നല്‍കി.

PMF_3

മാധ്യമ സെമിനാറില്‍ ഗ്ലോബല്‍ മീഡിയാ കോഓര്‍ഡിനേറ്ററും മാധ്യമ പ്രവര്‍ത്തകനുമായ ഡോ.കെ.കെ.അനസ് അധ്യക്ഷത വഹിച്ചു. പിഎംഎഫ് എക്‌സിക്യൂട്ടീവ് അംഗം പി. പി .ചെറിയാന്‍ അതിഥികളെ സദസ്സിനു പരിചയപ്പെടുത്തി. ടി.സി. മാത്യു പ്രവാസി സമൂഹവും നവ കേരളം നിര്‍മ്മിതിയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. എന്‍. ശ്രീകുമാര്‍, വേണു പരമേശ്വര്‍, മീരാ സാഹിബ് എന്നിവര്‍ പാനലിസ്റ്റുകളായിരുന്നു.

സമാപന സമ്മേളനം മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. പിഎംഎഫ് ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ എല്‍ദോസ് കുന്നപ്പിള്ളി, റോജി ജോണ്‍ എന്നിവർ പങ്കെടുത്തു. പിഎംഎഫ് ഗ്ലോബല്‍ ട്രെഷറര്‍ നൗഫല്‍ മടത്തറ സ്വാഗതം ആശംസിച്ചു. പി എംഎഫ് രക്ഷാധികാരി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, അഡ്വൈസറി ബോര്‍ഡ് അംഗവും മുന്‍ ചീഫ് സെക്രെട്ടറിയുമായ ജിജി തോംസണ്‍ ഐഎഎസ്, പിഎംഎഫ് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.ജോസ് കാനാട്ട്, പിഎംഎഫ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും സംസ്ഥാന വനിതാ കമ്മീഷന്‍ അംഗവുമായ ഡോ.ഷാഹിദാ കമാല്‍, പിഎംഎഫ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ബിജു കര്‍ണന്‍, സാബു ചെറിയാന്‍, സിനിമാ താരങ്ങളായ ബാല, നിശാ സാരംഗ്, സി. ഐ. അനന്ത് ലാല്‍,പിഎംഎഫ് വനിതാ കോഓര്‍ഡിനേറ്റര്‍ നസ്രത്ത് യൂഹാന്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആലുങ്കല്‍ മുഹമ്മദ്, ഡോ.അബ്ദുല്‍ നാസര്‍, സാജന്‍ വര്‍ഗീസ്, മിനി സാജന്‍, ഡോ.ശിഹാബ് ഷാ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. 

സമ്മേളനം വിജയിപ്പിക്കുന്നതിന് വര്‍ഗീസ് ജോണ്‍, ജോളി കുര്യന്‍, ഡയസ് ഇടിക്കുള, അനിത പുല്ലയില്‍, ജോസഫ് പോള്‍, ഉദയകുമാര്‍, ജോണ്‍ റാഫ്, അജിത് കുമാര്‍, ബേബി മാത്യു, ജേഷിന്‍ പാലത്തിങ്കല്‍, ജയന്‍. പി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിച്ചത്. ഗ്ലോബല്‍ സമ്മേളനത്തിന്റെ ഭാഗമായി തയാറാക്കിയ സുവനീര്‍ ‘ഒരുമ' ചടങ്ങില്‍ പ്രകാശനം ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.