Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഷീലാ ശ്രീകുമാര്‍ കെഎച്ച്എന്‍എ ട്രൈസ്റ്റേറ്റ് ആര്‍വിപി 

sheela-sreekumaar

ന്യുജഴ്സി∙ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ട്രൈ സ്റ്റേറ്റ് റീജിയന്‍ റീജനല്‍ വൈസ് പ്രസിഡന്റായി ഷീല ശ്രീകുമാറിനെ നാമ നിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റ് ഡോ. രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു. ചേര്‍ത്തല സ്വദേശിയായ ഷീല വിദ്യാഭ്യാസ കാലത്തുതന്നെ പൊതുരംഗത്തേക്കു കടന്നുവന്നു. ബാലജനസഖ്യം ചേര്‍ത്തല യൂണിയന്‍ പ്രസിഡന്റ്, കേരള സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലര്‍, എറണാകുളം ലോ കോളജ് വൈസ് ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചു. അമേരിക്കയിലെത്തിയ ശേഷവും പൊതുരംഗത്ത് സജീവം.

ന്യൂയോര്‍ക്ക് കരുണ ചാരിറ്റി പ്രസിഡന്റ്,, ന്യൂജഴ്സി കേരള അസോസിയേഷന്‍ പ്രസിഡന്റ്, ട്രസ്റ്റി ബോര്‍ഡ് അധ്യക്ഷ, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഉപദേശക, ഫൊമ റിജിയന്‍ ചെയര്‍പേഴ്‌സന്‍, ന്യുയോര്‍ക്ക് സിറ്റി ഹൗസിങ് അതോറിറ്റിയിലെ ഏഷ്യന്‍ അമേരിക്കന്‍ അസോസിയേഷന്‍ സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

2019 കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍ ആഗസറ്റ് 30 മുതല്‍ സെപ്റ്റംബർ  2 വരെ നടക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.