Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് ന്യൂഇയർ ആഘോഷം      

wma-committee

ന്യൂയോര്‍ക്ക്∙ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് ന്യൂഇയർ ആഘോഷം ശനിയാഴ്ച അഞ്ചു മുതൽ ന്യൂറോഷെലിൽ ഉള്ള സെന്റ് ലൂക്ക് ചർച്ച് ഹാളിൽ (95 Eastchester Road , New Rochelle, NY 10801) വച്ച് നടക്കും. ഫാ.ബിജു നരാനാട്ട് സന്ദേശം നല്‍കും. മുന്ന് മണിമുതൽ വാർഷിക പൊതുയോഗവും നടക്കും.

അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ക്ക് പുതുമയാര്‍ന്ന കലാപരിപാടികളും, വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും. വെസ്റ്റ് ചെസ്റ്റര്‍ നിവാസികളായ എല്ലാ മലയാളി സ്നേഹിതരും പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്നും വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് വേണ്ടി പ്രസിഡന്റ് ആന്റോ വര്‍ക്കി, സെക്രട്ടറി, ലിജോ ജോൺ, ട്രഷറര്‍ ബിപിൻ ദിവാകരൻ, വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, ജോ.സെക്രട്ടറി ഷാജൻ ജോർജ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോൺ സി വർഗീസ് തുടങ്ങിയവര്‍ അഭ്യർഥിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.