Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ക്രിസ്മസ് ആഘോഷിച്ചു

BCMC-Group

ന്യൂജഴ്സി∙ നോര്‍ത്ത് ന്യൂജഴ്സിയിലെ എക്യുമെനിക്കല്‍ ക്രിസ്തീയ സംഘടനയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ്  ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷിച്ചു. അഭി. ഡോ. തോമസ് മാര്‍ തീമോഥിയോസ് മെത്രാപ്പോലീത്ത സന്ദേശം നല്‍കി. സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ബർഗന്‍ഫീല്‍ഡ് വികാരി റവ. ലാജി വര്‍ഗീസിന്‍റെ പ്രാരംഭ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു.

സ്മരണികയുടെ വിതരണം ആദ്യകോപ്പി ഏറ്റുവാങ്ങി അഭി. തിരുമേനി നിര്‍വഹിച്ചു. സുവനീറിന്‍റെ പബ്ലീഷറും മുന്‍ പ്രസിഡന്‍റുമായ അഡ്വ. റോയി ജേക്കബ് കൊടുമണ്‍ ചടങ്ങില്‍ സംസാരിച്ചു. സുവനീര്‍ കമ്മിറ്റിയംഗങ്ങളും മുന്‍ പ്രസിഡന്‍റുമാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

വില്യം ഐസക്ക്, പിന്നണി ഗായിക ഡെല്‍സി നൈനാന്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ ചടങ്ങിനു കൊഴുപ്പേകി. സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ചര്‍ച്ച്, ടീനെക്ക് വികാരി റവ. മോന്‍സി മാത്യു കൃതജ്ഞതാ പ്രാർഥന അര്‍പ്പിച്ചു. അസി. സെക്രട്ടറി, അസി.ട്രഷറര്‍ രാജന്‍ മാത്യു മോഡയില്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. സെക്രട്ടറി അജു തര്യന്‍ എംസി ആയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.