Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കരുണാ ചാരിറ്റി ബോർഡ്: ഡോ. സോഫി വില്‍സൻ പ്രസിഡന്റ്

karuna1

ന്യുയോര്‍ക്ക്∙ വനിതകളുടെ നേതൃത്വത്തിൽ ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന കരുണാ ചാരിറ്റീസ് സന്നദ്ധ സംഘടനയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഡോ. സോഫി വിൽസൺ - പ്രസിഡന്റ്, സാറമ്മ (ഡെയ്സി) തോമസ്- വൈസ് പ്രസിഡന്റ്, മിനി പവിത്രൻ - ജനറൽ സെക്രട്ടറി, പ്രീത നമ്പ്യാർ - ജോയിൻറ് സെക്രട്ടറി, പ്രേമ ആന്ദ്രപള്ളിയാൽ - ട്രഷറർ, ഷീനാ കുന്നുംമൽ - ജോയിന്റ് ട്രഷറർ, ഡോ. സ്മിത മനോജ് - മുൻ ഓഫീസി, ഡയറക്ടർ ബോർഡ്: ഷീല ശ്രീകുമാർ, റോസാമു തഞ്ചൻ, ഡോ. ലുലു തോമസ്, ഫ്രാൻസിസ് താൻജൻ സി.പി.എ. എന്നിവരാണ് പുതിയ ഭാരവാഹികൾ.

karuna2

 ടി.പി. ശ്രീനിവാസന്റെ ഭാര്യ ലേഖ ശ്രീനിവാസന്റെ നേത്രുത്വത്തില്‍ 1992-ല്‍ വനിതകള്‍ രൂപം കൊടുത്ത കരുണാ ചാരിറ്റീസ് ഇതിനകം ഒരു മില്യനിലേറെ പണമായും, അര മില്യനില്‍ പരം വസ്തുക്കളയും അമേരിക്കയിലും ഇന്ത്യയിിലും വിവിധ തരത്തിലുുള്ള സഹായമായി എത്തിച്ചു. സഹായം തേടുന്നവരുടെ എണ്ണം വർഷം തോറും കൂടി വരികയാണ്. രജത ജൂബിലി വർഷത്തിൽ പരമാവധി സേവന പ്രവര്‍ത്തനങ്ങൾ ചെയ്യുവാൻ കഴിഞ്ഞതിലുള്ള സംതൃപ്തിയിലാണ് ഭാരവാഹികൾ. 

karuna3

പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ഡോ. സോഫി വിത്സന്‍, പാര്‍ക്കര്‍ ഹോംസിന്റെ ചീഫ് നഴ്‌സിങ് ഓഫിസറായി പ്രവര്‍ത്തിക്കുന്നു. ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മിനി പവിത്രൻ അരോമ റസ്റ്ററന്റ് ശ്യംഖലയുടെ പാർട്ണറും അസിസ്റ്റന്റ് ലൈബ്രറേറിയനുമാണ്. വിവരക്കൾക്ക്: കരുണ ചാരിറ്റി ന്യൂയോർക്ക് ഐ.എൻ.സിപി.ഒ. ബോക്സ് 60709, സ്റ്റാറ്റൻ ഐലൻഡ്, 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.