Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എക്യൂമെനിക്കൽ ക്രിസ്മസ് ആഘോഷം അവിസ്മരണീയമായി

ecumenical-xmas1

ന്യൂയോർക്ക്∙ ജോയിന്റ് കൗൺസിൽ ഓഫ് ചർച്ചസ് റോക്ക്‌ലാന്റിന്റെ നേതൃത്വത്തിൽ എക്യൂമെനിക്കൽ ക്രിസ്തുമസ് ആഘോഷം ഓറഞ്ച്ബർഗ് സെന്റ്. ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടത്തി. പ്രസിഡന്റ് റവ. സജു ബി.ജോണിന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷപരിപാടികൾ പ്ലീക്സ്കിൽ സെന്റ്. ക്രിസ്റ്റഫർ റോമൻ കത്തോലിക്ക ഇടവക വികാരിയും, മുൻ പുഷ്പഗിരി മെഡിക്കൽ കോളേജ് ഡയറക്ടറുമായ ഫാ.റിജോ പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്തു.

ecumenical-xmas2

മാർത്തോമ്മ, ഓർത്തഡോക്സ്, സിഎസ്ഐ, യാക്കോബായ, കത്തോലിക്ക തുടങ്ങി വിവിധ സഭാവിഭാഗങ്ങളിൽ നിന്ന് ഒട്ടനവധി വിശ്വാസികൾ പങ്കെടുത്ത ആഘോഷ പരിപാടികളിൽ വിവിധ ഇടവകകളുടെ ഗായകസംഘങ്ങൾ ആലപിച്ച കരോൾ ഗാനങ്ങൾ, യൂത്ത് ക്വയർ ബാൻഡിന്റെ വാദ്യോപകരണ സംഗീതം, സെന്റ്. ജോൺസ് ഓർത്തഡോക്സ് ഇടവക അവതരിപ്പിച്ച തിരുജനന നാടകം എന്നിവ അവിസ്മരണീയമായി.

ഫാ.രാജു വർഗീസ്, റവ.ഫാ.ഡോ.വർഗീസ് എം.ഡാനിയേൽ, റവ.ഫാ.അഗസ്റ്റിൻ എ.മംഗലത്ത്, റവ.ഫാ.മാത്യു തോമസ്, റവ.ഫാ.തോമസ് മാത്യു, റവ.സാൻ നൈനാൻ, റവ.സന്തോഷ് ജോസഫ്, റവ.പോൾ രാജൻ, പ്രസാദ് ഈശോ, ജുവാൻ പണിക്കർ, ആനി സാമുവേൽ, ജേക്കബ് ജോർജ്, ഷൈൻ ജേക്കബ് (സെക്രട്ടറി), അജിത് വട്ടശേരിൽ (ജോയിന്റ് സെക്രട്ടറി), സജി എം.പോത്തൻ (ട്രഷറർ) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.