Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ദൈവാലയം നാൽപതാം വര്‍ഷ നിറവില്‍

whiteplains_pic1

ന്യൂയോര്‍ക്ക്∙ വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളി സ്ഥാപിച്ചതിന്റെ നാൽപത് വര്‍ഷം പൂര്‍ത്തിയായി. ഫാ. ജോണ്‍ ജേക്കബിന്റെ നേത്രത്വത്തില്‍ ന്യൂയോര്‍ക്കിലുള്ള ഒന്‍പതു കുടുംബങ്ങള്‍ ചേര്‍ന്നാണ് 1979 ജനുവരിയില്‍ ഇടവക സ്ഥാപിച്ചത്. 

whiteplains_pic2

1979 സെപ്റ്റംബര്‍ 9നു കിഴക്കിന്റെ കാതോലിക്കാ പുണ്യ ശ്ലോകനായ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവാ ദേവാലയത്തിന്റെ കൂദാശ നിര്‍വഹിച്ചു. പിന്നീട് സൗകര്യാര്‍ത്ഥം ന്യൂയോര്‍ക്ക് ന്യൂജേഴ്‌സി പ്രദേശങ്ങളില്‍ മറ്റു സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലങ്ങളും ആരംഭിച്ചു. 

തുടര്‍ന്ന് 1982 കാലഘട്ടത്തില്‍ ഫാ ഡേവിഡ് ചെറുതോട്ടില്‍ ഈ ദേവാലയത്തിന്റെ വികാരിയായി സേവനം അനുഷ്ഠിച്ചു. 1983 മെയ് മാസത്തില്‍, തന്റെ അപ്പോസ്‌തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായി പരിശുദ്ധ ഇഗ്‌നാത്തിയോസ് സാക്കാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ ഈ ദേവാലയം സന്ദര്‍ശിക്കുകയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു. 

സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ മലങ്കര അതിഭദ്രാസനത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ ദേവാലയത്തില്‍ എല്ലാ വര്‍ഷവും നടത്താറുള്ള എട്ടുനോമ്പ് പെരുന്നാള്‍ വളരെ ചരിത്രപ്രസിദ്ധി നേടിയിട്ടുള്ളതാണ്.

ഇടവകയുടെ സ്ഥാപന പെരുന്നാള്‍ ആഘോഷങ്ങള്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ എല്‍ദോ മോര്‍ തീത്തോസ് ആര്‍ച് ബിഷപ്പിന്റെ ആശീര്‍വാദത്തോടെ ജനുവരി 13ന് തുടക്കം കുറിക്കും. അന്നേ ദിവസം ഇടവക വികാരി ഫാ. മത്തായി പുതുക്കുന്നത്തിന്റെ പ്രധാന കാര്‍മ്മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പ്രദിക്ഷണവും നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കും. 

വിവരങ്ങള്‍ക്ക്: Fr. Mathai Varkey Puthukkunnathu, Vicar & President - (678) 628-5901, Mr. Jobin Alias, Vice President - (914) 479-2931.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.