Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വേൾഡ് മലയാളി കൗൺസിൽ: സെമിനാറും അവാർഡ് ദാനവും കൊച്ചിയിൽ

WMC-GLOBAL-ENV-N-BUS-AWARDS

ഡാലസ്∙ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ എന്‍വയണ്‍മെന്‍റ് ഫോറവും രാജ്യാന്തര ബിസിനസ് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സമ്മേളനവും അവാര്‍ഡ് വിതരണവും കൊച്ചി ടാജ് ഗേറ്റ് വേ ഹോട്ടലില്‍ ഞായറാഴ്ച വൈകീട്ട് 4 മണിക്ക് നടക്കും.  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 

രാവിലെ 9 മുതല്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവ നടക്കും. 2018 ലെ ഗ്ലോബല്‍ എന്‍വയണ്‍മെന്‍റ് പ്രോട്ടക്ഷന്‍ പ്രോജക്ട് അവാര്‍ഡുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്യും. സംഘടനകള്‍, സ്കൂളുകള്‍, റിസര്‍ച്ച് സെന്‍ററുകള്‍ എന്നീ മേഖലകളില്‍ നിന്നും വിജയികളായവര്‍ക്കുള്ള അവാര്‍ഡ് വിതരണം ചെയ്യും. മന്ത്രി കെ. കെ. ശൈലജ ചടങ്ങില്‍ പങ്കെടുക്കുമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ എന്‍വയണ്‍മെന്‍റ് കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. ശിവന്‍ മഠത്തിലും വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ ഷാജി ബേബി ജോണും അറിയിച്ചു.

അമേരിക്കയിൽ നിന്നും റീജിയൻ പ്രസിഡന്റ് ജയിംസ് കൂടൽ, ജനറൽ സെക്രട്ടറി സുധിർ നമ്പ്യാർ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഫോർ റീജിയൻ എസ്. കെ. ചെറിയാൻ, ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് മൊട്ടക്കൽ, ഗ്ലോബൽ വൈസ് ചെയർ തങ്കമണി അരവിന്ദൻ, മുതലായവരും ന്യൂയോർക്കിൽ നിന്നും പ്രൊവിൻസ്, റീജിയൻ ഓഫിസർമാരും പങ്കെടുക്കുമെന്ന് റീജിയൻ ചെയർമാൻ പി. സി. മാത്യു അറിയിച്ചു. 

ഗ്ലോബൽ ചെയർമാൻ ഡോ. എ. വി. അനൂപ്, ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള, ജനറൽ സെക്രട്ടറി സി. യു. മത്തായി, ടി.പി. വിജയൻ, അഡ്വ. സിറിയക് തോമസ് മുതലായവർ നേതൃത്വം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.