Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കലിഫോർണിയയിൽ മകരവിളക്കാഘോഷം

cal-makaravilakku

ലൊസാഞ്ചലസ്∙ കാലിഫോർണിയയിലെ മലയാളി-തമിഴ് സമൂഹം മകരവിളക്കും തൈ പൊങ്കലും ആഘോഷിച്ചു. നോർവാക്കിലുള്ള സനാതന ധർമ ക്ഷേത്രത്തിൽ ഒത്തുചേർന്ന ഭക്തർ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ അയ്യപ്പരഥഘോഷയാത്രയും കാവടിയാട്ടവും നടത്തി. 

അഭിഷേകചടങ്ങുകൾക്കു ശേഷം നടന്ന അയ്യപ്പ ഭജനയും സുബ്രഹ്മണ്യ കീർത്തങ്ങളും ആഘോഷങ്ങളെ ഭക്‌തസാന്ദ്രമാക്കി. ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസിന്റെ  (ഓം) നേതൃത്വത്തിൽ സതേൺ കാലിഫോർണിയ തമിഴ് സംഘം, നോർവാക്കിലെ സനാതന ധർമ ടെംപിൾ എന്നിവരുടെ സഹകരണത്തോടെയായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്‌. ഓം ഭാരവാഹികളായ രവി വെള്ളത്തിരി, സുനിൽ രവീന്ദ്രൻ, പത്മനാഭ അയ്യർ, രമ നായർ, സുരേഷ് എഞ്ചൂർ, സിന്ധു പിള്ള തുടങ്ങിയവർ നേതൃത്വം നൽകി. 

രാമ പ്രസാദിന്റെ നേതൃത്വത്തിൽ വിവിധ ഭാഷകളിൽ നടത്തിയ അയ്യപ്പ ഭജനയോടും അന്നദാനത്തോടും കൂടി സമാപിച്ച ആഘോഷങ്ങളിൽ കേരളം, തമിഴ്നാട്, ആന്ധ്രാ, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ഞൂറിലധികം ഭക്തർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.