Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എന്‍ബിഎ സെന്ററില്‍ നടന്നുവന്നിരുന്ന മണ്ഡല കാല ഭജന സമംഗളം പര്യവസാനിച്ചു

BHAJAN-1

ന്യൂയോര്‍ക്ക്∙ നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ എല്ലാ ശനിയാഴ്ചയും നടന്നുവന്നിരുന്ന മണ്ഡല കാല അയ്യപ്പ ഭജന 2019 ജനുവരി 19 ശനിയാഴ്ച വിശേഷാല്‍ പൂജയോടെ സമാപിച്ചു. ക്ഷേത്രത്തില്‍ നിന്നും എത്തിച്ചേര്‍ന്ന പൂജാരി സുരേഷ് സ്വാമി വിശേഷാല്‍ പൂജകള്‍ നടത്തി ഭജന ഭക്തിസാന്ദ്രമാക്കി.  പ്രതികൂല കാലാവസ്ഥയിലും അയ്യപ്പഭജനയില്‍ പങ്കെടുക്കാനെത്തിയ എല്ലാ ഭക്തജനങ്ങള്‍ക്കും പ്രസിഡന്റ് കരുണാകരന്‍ പിള്ള നന്ദി അറിയിച്ചു.      

BHAJAN-2

അതീവഹൃദ്യമായി ഭജന നയിച്ചത് നരേന്ദ്രനാഥ് നായരും പ്രഭാകരുമാണ്. ഭജനയും തുടര്‍ന്നുള്ള അന്നദാനവും വളരെ ഭംഗിയാക്കാന്‍ നേതൃത്വം നല്‍കിയത് വിമന്‍സ് ഫോറം ചെയര്‍പെഴ്സണ്‍ രാജേശ്വരി രാജഗോപാല്‍ ആണ്.   

BHAJAN3

ഈ മണ്ഡലകാലം അയ്യപ്പ ഭക്തരെ സംബന്ധിച്ചിടത്തോളം വലിയ സംഘര്‍ഷത്തില്‍ കൂടിയാണ് കടന്നു പോയത്. അടുത്ത വര്‍ഷമെങ്കിലും സമാധാനമായി ഭക്തജനങ്ങള്‍ക്ക് അയ്യപ്പ ദര്‍ശനം സാധ്യമാക്കുവാനുള്ള സാഹചര്യം ഒരുക്കുവാന്‍ സ്വാമി അയ്യപ്പനോട്‌ എല്ലാവരും ചേര്‍ന്ന് പ്രാര്‍ഥിച്ചു.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.