കൊച്ചി∙ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കൊച്ചിയിൽ സംഘടിപ്പിച്ച ബിസിനസ്സ് സമ്മിറ്റിനും എൻവയൺമെന്റ് പ്രൊട്ടക്ഷൻ പ്രോജക്ട് സെമിനാറിനും അഭിവാദ്യം അർപ്പിക്കുന്നതിന് ഫൊക്കാന, ഫോമാ നേതാക്കൾ ഒരേ വേദിയിൽ അണിനിരന്നത് ശ്രോതാക്കളുടെ ശ്രദ്ധ ആകർഷിച്ചു.

ഫൊക്കാന പ്രസിഡന്റ് മാധവൻ പിള്ള, ഫോമാ പ്രസിഡന്റ് രാജു ചാമത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് അമേരിക്കയിൽ നിന്നും എത്തിച്ചേർന്ന പ്രവർത്തകർ സെമിനാറിൽ പങ്കെടുത്തത്. പോൾ കറുകപ്പിള്ളിൽ, അലക്സ് വിളനിലം, എ. കെ. ചെറിയാൻ, അനിയൻ ജോർജ്, ഡോ. കെ. എസ്. പിള്ള, പി. പി. ചെറിയാൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. വേൾഡ് മലയാളി കൗൺസിൽ ഏർപ്പെടുത്തിയ എൻവയൺമെന്റ് പ്രൊട്ടക്ഷൻ പ്രോജക്റ്റ് അവാർഡ് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. മാധ്യമ പ്രവർത്തകർക്കുള്ള പുരസ്ക്കാരങ്ങളും മുഖ്യമന്ത്രി സമ്മാനിച്ചു.

നവമിഷൻ കോഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ കൗൺസിൽ ആഗോള പരിസ്ഥിതി വിഭാഗം ചെയർമാൻ ശിവൻ മഠത്തിൽ തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുത്തു.