Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷന്‍ പാരീഷ് ദിനവും, റിപ്പബ്ലിക് ദിനവും ആഘോഷിച്ചു

calgory_pic1

കാല്‍ഗറി∙ കാല്‍ഗറി സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷൻ പാരീഷ് ദിനവും റിപ്പബ്ലിക് ദിനവും ആഘോഷിച്ചു. രാവിലെ പ്രഭാത പ്രാർഥനകളോടെ ആരംഭിച്ച ആഘോഷപരിപാടികള്‍ പ്രാർഥനാനിര്‍ഭരമായ നിമിഷങ്ങള്‍ക്കൊപ്പം ഉച്ചഭക്ഷണവും അടങ്ങുന്നതായിരുന്നു. 

ഔദ്യോഗിക ചടങ്ങുകള്‍ക്ക് കാല്‍ഗറി മലങ്കര കത്തോലിക്കാ സഭയുടെ വികാരി റവ.ഫാ. ജോര്‍ജ് മഠത്തിക്കുന്നത്ത് സ്വാഗതം ആശംസിച്ചു. കാല്‍ഗറി- ഫുട്ട് ഹില്‍സ് നിയോജകമണ്ഡലം എം.എല്‍.എ ശ്രീപ്രസാദ് പാണ്‌ഡെ ആതിഥ്യം വഹിച്ചു. വിവിധ സമൂഹങ്ങളെ പ്രതിനിധാനം ചെയ്ത് റവ.ഫാ. യാരോസ്ലാ അസൂബ, റവ.ഫാ. സജോ ജേക്കബ് പുതുശേരി, റവ.ഫാ. തോമസ് വടശേരി, റവ.ഫാ. ജോസ് ടോം കളത്തിപ്പറമ്പില്‍, മി ബില്‍ ല്യൂചക്, റവ.ഫാ. പ്രാന്‍സ് മൂക്കനോട്ടില്‍ എന്നിവരും വേദി പങ്കിട്ടു. 

calgory_pic2

 ഫിലിപ്പ് തുരുത്തിയില്‍ നന്ദി പറഞ്ഞു. മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റ് (എംസിവൈഎം), മലങ്കര കാത്തലിക് അസോസിയേഷന്‍ (എംസിഎ), നൈറ്റ്‌സ് ഓഫ് കൊളംബസ്, മലങ്കര കാത്തലിക് ചില്‍ഡ്രന്‍സ് ലീഗ് (എംസിസിഎല്‍), മാതൃവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും, വിശിഷ്ടാതിഥികളും ഭദ്രദീപം തെളിയിച്ചു. തുടര്‍ന്നു കലാപരിപാടികള്‍ അവതരിപ്പിച്ചു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജോസഫ് ജോണ്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.