Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സാൻഫ്രാൻസിസ്കോ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിൽ മലയാളി സംഘടന സാന്നിധ്യം

republic-day

സാൻഫ്രാൻസിസ്കോ ∙ അസോസിയേഷൻ ഓഫ് ഇന്തോ അമേരിക്കയുടെ നേതൃത്വത്തിൽ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. 

സാൻഫ്രാൻസിസ്കോ മിൽപിറ്റാസിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ആഘോഷപരിപാടികളിൽ ബേ ഏരിയായിലുള്ള എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളെയും പ്രതിനിധീകരിച്ച് അതാതു സംസ്ഥാനങ്ങളിലെ അസോസിയേഷൻ ഭാരവാഹികൾ പങ്കെടുത്തു.

ഇന്ത്യൻ കോൺസൽ ജനറൽ അംബാസഡർ സഞ്ജയ് പാണ്ഡെ പരിപാടികൾ ഉദ്ഘാടനം  ചെയ്തു. കേരളത്തെ പ്രതിനിധീകരിച്ച് ഫോമാ ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കലിഫോർണിയ, മങ്ക പ്രസിഡന്റ് സജൻ മൂലേപ്ലാക്കൽ, ബേ മലയാളി പ്രസിഡന്റ് ലെബോൺ മാത്യു, ഫോമാ വെസ്റ്റേൺ റീജിയൻ വിമൻസ് ചെയർ ജാസ്മിൻ പരോൾ എന്നിവർ പങ്കെടുത്തു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന കലാപരിപാടികളും ചേർന്നു ചടങ്ങ് വർണാഭമായി. ഫ്രീമോണ്ട്, സാന്റാ ക്ലാര, സണ്ണിവെയിൽ സിറ്റികളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.