Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് റിപ്പബ്ലിക്ക് ഡേ ആഘോഷിച്ചു

കോര ചെറിയാൻ
republic-day--korah

ഫിലഡൽഫിയ∙ ലോകത്തിലെ ഏറ്റവും വലിയ രണ്ടു ജനാധിപത്യ രാജ്യങ്ങളായ അമേരിയ്ക്കയും ഇൻഡ്യയും സംഘടിതമായി ഇൻഡ്യയുടെ എഴുപതാം റിപ്പബ്ലിക്ക് ഡേ ഉഗ്രഗംഭീരമായി ഫിലഡൽഫിയായിൽ ആഘോഷിച്ചു. 

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നേതാക്കൾ ചിട്ടയോടെ സാബു സ്കറിയായും സ്നേഹ അലനും ‘മാസ്റ്റർ ഓഫ് സെറിമണി’യായി സജ്ജീകരിച്ച സമ്മേളനത്തിൽ അമേരിക്കൻ സെനറ്റർ ജോൺ സെബാറ്റിനയും അമേരിക്കൻ റെപ്രസെന്റേറ്റീവ് മാർട്ടിന വൈറ്റും മുൻ കേരള ഡിജിപി. സിബി മാത്യു ഐപിഎസ്സും, ഓവർസീസ് കോൺഗ്രസ് നേതാക്കളും പങ്കെടുത്തു. കർണ്ണാനന്ദമായ ജസ്റ്റിൻ കുര്യന്റെയും റയ്ച്ചൽ ഉമ്മന്റെയും ഇരുരാജ്യങ്ങളുടെയും ദേശീയ ഗാനാലാപനത്തോടെ വിപുലമായ ജനസമൂഹ സാന്നിധ്യത്തിൽ ആരംഭിച്ച മീറ്റിംഗിൽ ഇന്ത്യൻ കുടിയേറ്റക്കാരോടൊപ്പം അമേരിക്കൽ ജനതയും ഹർഷാരവത്തോടെ പങ്കെടുത്തു. 

ഇന്ത്യൻ ഓവർസീസ് പ്രസിഡന്റ് സന്തോഷ് ഏബ്രഹാം മലയാളത്തിലും ഇംഗ്ലീഷിലുമുള്ള സന്ദേശത്തിൽ ഭാരതീയ മതേതര തത്വങ്ങളേയും വ്യക്തിസ്വാതന്ത്യ്രത്തേയും പുകഴ്ത്തിയും, സെക്രട്ടറി ഷാലു പുന്നൂസ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ തുടക്കത്തേയും ക്രമാനുഗതമായി ഡോ. ബി. ആർ. അംബേദ്ക്കർ എഴുതിയ ഭരണഘടനയുടെ മഹത്വത്തേയും പ്രതിപാദിച്ചു സംസാരിച്ചു. ചീഫ്ഗസ്റ്റ് സെനറ്റർ ജോൺ സെബാറ്റിന തന്റെ സാമാന്യം സുദീർഘമായ പ്രസംഗത്തിൽ റിപ്പബ്ലിക്ക് ഡേ ആഘോഷങ്ങൾ അനിവാര്യമാണെന്നും ഭരണഘടന തത്വങ്ങൾ അനുഷ്ഠിയ്ക്കുന്നതോടൊപ്പം വിധേയത്വം പരിപാലിക്കണമെന്നും, റെപ്രസന്റേറ്റീവ് മാർട്ടീന വൈറ്റ് സ്വതന്ത്ര ഭാരതീയ ജനായത്ത വ്യവസ്ഥകളേയും ജനാധിപത്യത്തിലൂടെയുള്ള വ്യക്തിസ്വാതന്ത്യ്രത്തേയും അഭിനന്ദിച്ചു.

മുൻ കേരള സ്റ്റേറ്റ് ഡിജിപി. സിബി മാത്യു സ്വാതന്ത്യ്രലബ്ധിയ്ക്കുശേഷം ഇൻഡ്യ കൈവരിച്ച നേട്ടങ്ങളുടെ നേരിയ വിശകലനം ക്രമാനുസരണം വിവരിച്ചു. 1959-ൽ ചങ്ങനാശേരിയിൽ ആദ്യമായി മീറ്റർഗേജ് ട്രെയിൻ എത്തിയപ്പോൾ ഹർഷാരവത്തോടെ സ്വീകരിച്ചതും വിസ്മയനീയമായി ഉണ്ടായ പുരോഗതിയും വിശദമാക്കി.

ഭക്രാനങ്കൽ അടക്കം വൈദ്യുതിക്കും ജലസേചനത്തിനുമായി നിർമ്മാണം ചെയ്ത അനേകം അണക്കെട്ടുകളും പുതിയ പുതിയ സ്റ്റീൽ പ്ലാന്റുകളും നേരിട്ടുകണ്ട  അഭിനന്ദനപൂർവ്വം മുൻ ഇന്ത്യൻപ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സ്വതന്ത്ര ഇൻഡ്യയുടെ നിർമ്മാണങ്ങളെ ക്ഷേത്ര തുല്യമായി അംഗീകരിച്ചതായി അറിയിച്ചു. ഭാരത ഭൂമിയ്ക്കുവേണ്ടി 1984-ൽ സ്വന്തം കാവൽ ഭടന്റെ ക്രൂരമായ വെടിയേറ്റുമരിച്ച ഇന്ദിരഗാന്ധിയേയും സ്വപുത്രനായ രാജീവ്ഗാന്ധി 1991 ൽ ശ്രീലങ്കൻ സ്വദേശി വനിതാ തീവ്രവാദിയുടെ മനുഷ്യബോംബ് സ്ഫോടനത്തിൽ ചിന്നഭിന്നമായി ചിതറപ്പെട്ടു കാലയവനികയ്ക്ക് പിന്നിൽ മറഞ്ഞതും വേദനയോടെ ശ്രോതാക്കളെ ഓർമ്മിപ്പിച്ചു.

ഫിലഡൽഫിയ സിറ്റി കൗൺസിലർ ഡ്രീക്ക് ഗ്രീൻ തന്റെ പ്രസംഗത്തിൽ ഇന്ത്യൻകമ്മ്യൂണിറ്റിയുടെ ഉന്നമനത്തിന് ഉതകുന്ന എല്ലാസഹായ വാഗ്ദാനങ്ങളും നൽകി. ബി.ജെ.പി. സർക്കാരിന്റെ ഇപ്പോഴുള്ള ഭരണരീതി മതത്തിന്റെയും ഭാഷയുടെയും പേരുദ്ധരിച്ചുകൊണ്ടുള്ള വർഗ്ഗവിവേചനം ജനായത്ത വ്യവസ്ഥതന്നെ വിഛേദിയ്ക്കപ്പെടുമെന്നും സ്വതന്ത്രഭാരതത്തിന്റെ ഉന്നമനത്തേയും ശ്രേയസ്സിനേയും ഉപാസനം ചെയ്യാ തെ ഉന്മൂലനം ചെയ്യുമെന്നും  ഐ.ഒ.സി. കേരള ചാപ്റ്റർ ചെറിയാൻ കളത്തിൽ വർഗ്ഗീസ് ഉത്ബോധിപ്പിച്ചു. ഐ.ഒ.സി. കേരള  ചാപ്റ്റർ പ്രസിഡന്റ് ജോബി ജോർജ്ജ് ഐക്യഭാരതത്തിന്റെ പുരോഗതിക്കും ഐക്യത്തിനും ശാശ്വത കൈവരിയ്ക്കുവാൻ ബി. ജെ. പി. സർക്കാർ അപ്രാപ്തമാണെന്നും കോൺഗ്രസ് പാർട്ടി ഇന്ത്യക്കാരുടെയും ഉന്നമനത്തിനായി നിലകൊള്ളുമെന്നും ഓർമ്മപ്പെടുത്തി. ഐ. ഒ. സി. നാഷണൽ പ്രസിഡന്റ് സുദ് പ്രകാശ് സിങ് ഇന്ത്യൻ സ്വാതന്ത്യ്രത്തിനുവേണ്ടി പോരാടിയവരെ സ്മരിച്ചുകൊണ്ട് സ്വതന്ത്ര ഭാരതത്തെ ലോകശക്തിയായി ഉയർത്തണമെന്നും ശ്രോതാക്കളോട് ആത്മാർത്ഥമായി ആവശ്യപ്പെട്ടു.

മുൻകാല ടെലികോം കേന്ദ്രമന്ത്രി സാം പിറ്റ് റോഡായുടെ വീഡിയോ സന്ദേശത്തിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ഔദ്യോഗ വൃത്തിയിലുള്ള  ഇന്ത്യൻദേശ സ്നേഹികളെ ഏകോപിപ്പിച്ച് ഇന്ത്യൻഓവർസീസ് കോൺഗ്രസ് പോലുള്ള സംഘടനകളിൽ ഉൾപ്പെടുത്തണമെന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ നിയമപരിധി കൈവെടിയാതെ ഇടപെടണമെന്നും ആകൃഷ്ടമായി അവതരിപ്പിച്ചു.

ഐ.ഒ.സി കേരള ചാപ്റ്റർ പ്രസിഡന്റ് അലക്സ് തോമസും, പബ്ലിക്ക് റിലേഷൻ ഓഫീസർ കുര്യൻ രാജനും ചെയ്ത അഭിനന്ദന സന്ദേശത്തിലും സ്പോൺസർമാരോടുള്ള നന്ദി പ്രകടനത്തിലും മാതൃരാജ്യത്തോടുള്ള സ്നേഹവും കടപ്പാടും പ്രകടമായി പ്രതിഫലിച്ചിരുന്നു.

കൾച്ചറൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ ജീമോൻ ജോർജ്ജ് തരപ്പെടുത്തിയ മാത ഡാൻസ് അക്കാദമിയുടേയും ഭാരത് ഡാൻസ് അക്കാഡമിയുടേയും വർണ്ണപകിട്ടാർന്ന സാംസ്കാരിക കലാപരിപാടികളും നൃത്തങ്ങളും അത്യധികം ആകൃഷ്ടമായി അനുഭവപ്പെട്ടു. തികച്ചും അഭിനന്ദനാർഹമായി ഓർഗനൈസ് ചെയ്ത റിപ്പബ്ലിക്ക് ഡേ ആഘോഷങ്ങൾ ക്രമീകരിച്ച ഡാനിയേൽ പി. തോമസ്, ജോൺ സാമുവേൽ, സാജൻ വർഗ്ഗീസ്, സാബു സ്കറിയയും  കമ്മറ്റിഅംഗങ്ങളും ആത്മാർത്ഥമായ അഭിനന്ദനങ്ങൾ അർഹിക്കുന്നു. 

സുദീർഘവും വിശാലവുമായ മീറ്റിങ്ങും കലാപരിപാടികൾക്കും ശേഷം കേരളത്തനിമയിലുള്ള ഡിന്നർ സത്കാരം ഐഒസി. ട്രഷറർ ഫിലിപ്പോസ് ചെറിയാന്റെ നേതൃത്വത്തിൽ ഏവർക്കും നൽകിയതോടെ പ്രശാന്ത സുന്ദരമായ ഒരു സായാഹ്ന അനുഭൂതിയും ഭാരതീയ പ്രജാ ഭരണതത്ത്വ പ്രഖ്യാപനത്തിന്റെ ഒരിക്കലും ഒഴിഞ്ഞുപോകാത്ത ഓർമ്മയും മഹാത്മ്യവും ഏവരുടേയും മനോമുകുളത്തിൽ മങ്ങാതെ നിൽക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.