Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മലയാളി വിദ്യാർഥി യുഎസിൽ വെടിയേറ്റു മരിച്ചു ; പ്രതി അറസ്റ്റിൽ

john-paul

താമ്പ (ഫ്ലോറിഡ) ∙ ഫ്ലോറിഡയിൽ മലയാളി വിദ്യാർഥി ജോൺ പോൾ ഓറോത്ത് (19) വെടിയേറ്റു മരിച്ചു. പ്രതിയെന്ന് സംശയിക്കുന്ന പോൾ ഡീൻ മാക്കോർട്ടിനെ അറസ്റ്റു ചെയ്തതായി ഹിൽസ് ബറൊ കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു.

കഴിഞ്ഞദിവസം രാത്രി 10.45 ന് താമ്പാ വുഡ്ബെറി റോഡിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ വെടിയേറ്റ നിലയിൽ ജനുവരി 28 നാണ് ജോൺ പോളിനെ കണ്ടെത്തിയത്. വാഹനത്തിന്റെ എൻജിൻ ഓൺ ആയിരുന്നു.

killer

പൊലീസ് എത്തി ജോണിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

അറസ്റ്റിലായ പ്രതിയെ ജനുവരി 29 ബുധനാഴ്ച കോടതിയിൽ ഹാജരാക്കി ഫസ്റ്റ് ഡിഗ്രി മർഡറിനു കേസ്സെടുത്തിട്ടുണ്ട്. തുടർന്ന് ഓറിയന്റ് റോഡ് ജയിലിലടച്ചു.

വിദ്യാഭ്യാസത്തിലും  സ്പോർട്സിലും ഒരേ പോലെ മിടുക്കനായ ജോൺ പോൾ ഹൊണർസൊ സൈറ്റി മെംബറായിരുന്നു.

ഫ്ലോറിഡാ ടോണി ഓറോത്തിന്റേയും മിനിയുടേയും മകനാണ് ജോൺ പോൾ. നാറ്റിവിറ്റി കാത്തലിക് ചർച്ച് അംഗമായിരുന്നു.

ജോൺ പോളിന്റെ പൊതുദർശനം ജനുവരി  31 വ്യാഴം വൈകിട്ട് 7 മുതൽ ഹിൽസ്ബറോ മെമ്മോറിയൽ ഫ്യൂണറൽ ഹോമിലും ഫ്യൂണറൽ മാസ് ഫെബ്രുവരി 1 വെള്ളിയാഴ്ച 10 മണിക്ക് നാറ്റിവിറ്റി കാത്തലിക്ക് ചർച്ചിലും നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.