Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫോമയുടെ വില്ലേജ് പദ്ധതിയിലേക്കു സൺഷൈൻ റീജിയനിൽ നിന്ന് ഒരു വീടു കൂടി

miyami-malayali-association

ഫ്ലോറിഡ∙ ഫോമ കേരളത്തിൽ നടപ്പാക്കുന്ന ഭവന നിർമ്മാണ പദ്ധതിയിലേക്ക് ഒരു വീട്  നിര്‍മ്മിക്കുവാനുള്ള  തുക സണ്‍ഷൈന്‍ റീജിയനിലെ,  മയാമി മലയാളി അസോസിയേഷന്‍  പ്രസിഡന്റ് ജോസ് തോമസ്,  ഫോമാ സണ്‍ഷൈന്‍ റീജണൽ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവിലിന് കൈമാറി.

ഫോമാ വില്ലേജ് പദ്ധതിയുടെ കമ്മിറ്റിയംഗം കൂടിയായ ബിജു തോണിക്കടവ് ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ചു. വളരെ ലളിതമായി സംഘടിപ്പിച്ച പ്രസ്തുത ചടങ്ങില്‍, ഫോമ നാഷണൽ കമ്മിറ്റി മെംബർ നോയൽ മാത്യു,  അസോസിയേഷൻ ഭാരവാഹികളായ സെക്രട്ടറി സഖറിയാസ് പത്രോസ്, ട്രഷറർ ജോൺസൻ ചാരുവിള, മുൻ പ്രസിഡന്റ് ഔസേഫ് വർക്കി, കമ്മിറ്റി അംഗങ്ങളായ മീര പ്രസാദ്, ജൈമോൻ ലൂക്കോസ്, എഡ്വിൻ വിജയൻ, ഗോഡ്വിൻ പൊറത്തൂർ, സുനിൽ മാത്യു , സുനിൽ പ്രകാശ്, ഇലക്റ്റഡ് പ്രസിഡന്റ് സെബാസ്റ്റ്യൻ ഇമ്മാനുവേൽ എന്നിവർ സന്നിഹിധരായിരുന്നു.

foma-project

മയാമി മലയാളി അസോസിയേഷനോടുള്ള ഫോമായുടെ പ്രത്യേക നന്ദി പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം, സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്‌, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്‌, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, പദ്ധതി ടീമംഗങ്ങളായ അനിയന്‍ ജോര്‍ജ്, ജോസഫ്‌ ഔസോ, ജോണ്‍ ടൈറ്റസ്, നോയല്‍ മാത്യു, ഉണ്ണികൃഷ്ണന്‍, ബിജു തോണിക്കടവില്‍, അനില്‍ ഉഴുന്നാല്‍ എന്നിവരും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.