Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന് പുതിയ ഭരണസമിതി

st_thomas_pic0

ഫിലാഡല്‍ഫിയാ∙ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്തീസ്റ്റ് ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട സെന്‍റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ 2019 ലേക്കുള്ള ഭരണസമിതിയിലേക്ക് ജെയിന്‍ കല്ലറയ്ക്കല്‍, വിന്‍സി കുറിയാക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി ചുമതലയേറ്റു.

 റവ. ഫാദര്‍. ബാബു വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, 2018 ലെ ട്രഷറര്‍ ആയിരുന്ന വിനേഷ് മാത്യുവും, സെക്രട്ടറി സുജാ ജോര്‍ജും അക്കൗണ്ടും മറ്റു വിവരങ്ങളും പുതിയ ട്രഷറാര്‍ ജെയിന്‍ കല്ലറയ്ക്കലിനും സെക്രട്ടറി വിന്‍സി കുറിയാക്കോസിനും കൈമാറി. 

പുതിയ മാനേജിങ് കമ്മിറ്റിയില്‍ കുര്യന്‍ മത്തായി, ജേക്കബ്ബ് ഫിലിപ്പ്, ജോയി മാത്യു, റെജി ജോസഫ്, ഡെയ്‌സി ജോണ്‍, വിനേഷ് മാത്യു എന്നിവരും, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ വിനേഷ് മാത്യു, സുജാ ജോര്‍ജ്ജ് എന്നിവരും ഉള്‍പ്പെടുന്നു. മെറിന്‍ ഫിലിപ്പ് യൂത്ത് റപ്രസന്ററ്റീവായും, ഫിലിപ് സി. ജോണ്‍ ഓഡിറ്ററായും തിരഞ്ഞെടുക്കപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.