Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഷിക്കാഗോ സെന്റ് മേരിസ് ഇടവകയില്‍ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു

chicago_pic1

ഷിക്കാഗോ∙ മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറി. ഫെബ്രുവരി 3 ഞായറാഴ്ച രാവിലെ 10 മണിക്കത്തെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ആയിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടത്തപ്പെട്ടത്.

chicago_pic2

പുതിയ കൈക്കാരന്മാരായി തിരഞ്ഞെടുക്കപ്പെട്ട സാബു നടുവീട്ടില്‍(ട്രസ്റ്റി കോര്‍ഡിനേറ്റര്‍ ), ജോമോന്‍ തെക്കേപ്പറമ്പില്‍ ,സണ്ണി മേലേടത്ത്, സിനി നെടുന്തുരുത്തിയില്‍, ക്രസ്സ് കട്ടപ്പുറം( യൂത്ത് പ്രതിനിധി) എന്നിവര്‍ക്കൊപ്പം പുതിയ പാരീഷ് കൗണ്‍സില്‍ അംഗങ്ങളും ഇടവകവികാരി മോണ്‍. തോമസ് മുളവനാലിന്റെ മുമ്പാകെ സത്യവാചകം ഏറ്റുചൊല്ലി അധികാരമേറ്റെടുത്തു. 

വികാരി ഫാ. തോമസ് മുളവനാല്‍ പുതിയ കൈക്കാരന്മാര്‍ക്ക് താക്കോല്‍ കൂട്ടവും പ്രമാണ ബുക്കും തദവസരത്തില്‍ കൈമാറി. നിലവില്‍ സേവനം ചെയ്തു കൊണ്ടിരിക്കുന്ന പബ്ലിക് റിലേഷന്‍ ഓഫീസര്‍ സ്റ്റീഫന്‍ ചൊള്ളമ്പേല്‍, അക്കൗണ്ടന്‍സ് ജെയിംസ് മന്നാകുളം എന്നിവരുടെ സേവനം വീണ്ടും തുടരുമെന്നും അദ്ദേഹം അറിയിച്ചു. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.