Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫാ. ബിജേഷ് ഫിലിപ്പ് നയിക്കുന്ന ധ്യാനം ഡാലസില്‍

fr_bijesh_philip

ഡാലസ്∙ ഫാ. ബിജേഷ് ഫിലിപ്പ് ഡാലസ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ വിശുദ്ധ മൂന്ന് നോമ്പിനോടനുബന്ധിച്ച് ഫെബ്രുവരി 10 മുതല്‍ 13 വരെ ധ്യാനയോഗത്തിന് നേതൃത്വം നല്‍കും.

കുടുംബ നവീകരണം, ആന്തരിക ശുദ്ധീകരണം, സമഗ്ര സൗഖ്യം എന്നിവ ഉള്‍പ്പെടുത്തി ക്രിസ്തീയ ജീവിത യാത്രയുടെ പ്രത്യാശയും വിജയവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ധ്യാന ചിന്തകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. രാവിലെ പ്രഭാത പ്രാര്‍ഥനയും ഇടവിട്ടുള്ള മെഡിറ്റേഷന്‍ ക്ലാസുകളും, ബൈബിള്‍ വായനയും, ധ്യാനവും ഉണ്ടാകും. ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ജോണ്‍ കുന്നത്തുശ്ശേരിയില്‍ അറിയിച്ചു. 

ധ്യാനത്തില്‍ പങ്കെടുക്കുന്നതിന് ദൂരെ നിന്നും എത്തിച്ചേരുന്നവര്‍ക്കു താമസ സൗകര്യം നല്‍കും. വിവരങ്ങള്‍ക്ക്: സ്മിത ഗീവര്‍ഗീസ്: (ട്രഷറര്‍) : 214 662 7070ജോണ്‍സന്‍ ജേക്കബ് (സെക്രട്ടറി) :682 234 9013.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.