Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫോമാ വിമന്‍സ് ഫോറം സമ്മേളനം

fomaa-wf1

കലിഫോര്‍ണിയ∙ ഫോമായുടെ വിമന്‍സ് ഫോറത്തിന്‍റെ പ്രഥമ സമ്മേളനം ലോസ് ആഞ്ചലസില്‍ ആഘോഷിച്ചു. വിമന്‍സ് ഫോറം ദേശീയ ചെയര്‍പേഴ്സന്‍  രേഖ നായര്‍ ഉദ്ഘാടനം ചെയ്തു. ഫോമാ നാഷണല്‍ കമ്മറ്റിയംഗവും വനിതാ പ്രധിനിതിയുമായ ഡോക്ടര്‍ സിന്ധു പിള്ള സ്വാഗതം ആശംസിച്ചു.

fomaa-wf2

ഡോ.സുസന്‍ ബറുവ (ഡീന്‍, കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍റ്  കമ്പ്യൂട്ടര്‍ സയന്‍സ് കാലിഫോര്‍ണിയ സ്റ്റേറ്റ് സര്‍വ്വകലാശാല) മോട്ടിവേഷന്‍ സ്പീക്കര്‍ സ്മിത വെ‌‌ട്ടുപുറത്ത് എന്നിവർ സംസാരിച്ചു.

fomaa-wf3

ഫോമാ നാഷvല്‍ കമ്മറ്റിയംഗവും യൂത്ത്  പ്രതിനിധിയുമായ ഏഞ്ചല സുരേഷ്, ഫോമാ വുമന്‍സ് ഫോറം ദേശീയ കമ്മറ്റിയംഗം ജിസ്സി തോമസ്,  ഫോമാ റീജിയണല്‍ വുമന്‍സ് ഫോറം  കണ്‍വീനര്‍ ജാസ്മിന്‍ പരോള്‍ എന്നിവര്‍ ആശംസകൾ അര്‍പ്പിച്ചു. വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍, അമേരിക്കന്‍ മലയാളി വനിതകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും, ഫോമായുടെ എല്ലാ റീജിയനുകളിലും ശക്തമായ അടിത്തറയുള്ള  ഫോമായുടെ വിങ്ങാണ് വിമന്‍സ് ഫോറം.  

ഫോമാ പ്രസിഡന്റ്‌ ഫിലിപ്പ് ചാമത്തില്‍, സെക്രട്ടറി ജോസ് ഏബ്രഹാം, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്‌, റീജിയനല്‍ വൈസ് പ്രസിഡന്റ്‌ ജോസഫ്‌ ഔസോ, ഫോമാ നാഷണല്‍ കമ്മറ്റിയംഗങ്ങളായ സിജില്‍ പാലയ്ക്കലോടി, ജോസ് വടകര, പന്തളം ബിജു തോമസ്‌, ബൈലോ കമ്മറ്റി ചെയര്‍മാന്‍ സാം ഉമ്മന്‍, ഫോമാ മുന്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്, റീജിയണല്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍ (റോഷന്‍), ഫോമാ റീജിയണല്‍ വുമെന്‍സ് ഫോറം  വൈസ് ചെയര്‍പേഴ്‌സന്‍ സുജ ഔസോ, ജോയിന്റ് സെക്രട്ടറി രശ്മി നായര്‍ എന്നിവരും സന്നിഹിതരായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.