Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സൂപ്പർ ബോളിനു ശേഷം സിക്ക് ലീവെടുത്തവർ 17 മില്യനെന്ന് സർവ്വെ

super-bowl1

റ്റാമ്പ ∙ സൂപ്പർ ബോൾ ആഘോഷത്തിനു ശേഷം ക്ഷീണം തീർക്കാൻ തിങ്കളാഴ്ച സിക്ക് ലീവെടുത്തവരുടെ എണ്ണം മാത്രം 17 മില്യനാണെന്ന് വർക്ക് ഫോഴ്സിന്റെ സർവ്വെയിൽ ചൂണ്ടികാണിക്കുന്നു. വർക്ക് ഫോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവ്വെയിൽ 2005 നു ശേഷം ഇത്രയും പേർ ജോലിക്ക് ഹാജരാകാതിരിക്കുന്നത് ആദ്യമായാണെന്ന് അധികൃതർ പറഞ്ഞു.

തിങ്കളാഴ്ച വൈകി ജോലിയിൽ പ്രവേശിച്ചവർ മൂന്നു മില്യനും, ജോലി സമയം തീരുന്നതിനു മുന്നേ പോയവർ ആറു മില്യനാണെന്നും റിപ്പോർട്ടിൽ പറയുന്നു.

super-bowl2

സൂപ്പർ ബോളിനെ തുടർന്ന് നാല് ബില്യൻ ഡോളറിന്റെ പ്രൊഡക്റ്റിവിറ്റി ലോസ് ഉണ്ടായതായും കണക്കാക്കിയിട്ടുണ്ട്. സിക്ക് വിളിച്ചവർക്ക് നൽകേണ്ട തുകയും, കളിയെ കുറിച്ചു ചർച്ച ചെയ്ത നഷ്ടപ്പെടുത്തിയ സമയവും കണക്കാക്കിയാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്.

ഇതിനെല്ലാം പുറമെ എട്ട് മില്യൻ ജീവനക്കാർ അംഗീകൃത ഡെ ഓഫ് എടുത്തിട്ടുണ്ടെന്നും സർവ്വെ പറയുന്നു. ന്യു ഇംഗ്ലണ്ട് പാട്രിയറ്റ്സും ലോസ് ആഞ്ചലസ് റാംസും ഏറ്റുമുട്ടിയ സൂപ്പർ ബോളിൽ വിജയിക്കുവാൻ ന്യു ഇംഗ്ലണ്ട് പാട്രിയറ്റ്സിനായെങ്കിലും കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ഏറ്റവും കുറഞ്ഞ ടിവി റെയ്റ്റിങ്ങായിരുന്നു ഈ മത്സരത്തിന് ലഭിച്ചത് (44.9). കഴിഞ്ഞ വർഷം ഈഗിൾസും പാറ്റ്സും ഏറ്റുമുട്ടിയപ്പോൾ ലഭിച്ചത് (47.4), 2017 ൽ പാറ്റ്സും, ഫൽക്കനും ലഭിച്ചത് (48.8).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.